Crime News : വഴി പറഞ്ഞു കൊടുത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം; 36കാരൻ പോലീസ് പിടിയിൽ
Alappuzha Mavelikara Crime : സംഭവത്തിൽ കായംകുളം സ്വദേശി മധുസൂദനനെയാണ് പോലീസ് പിടികൂടിയത്. വീടിൻ്റെ മുന്നിൽ നിൽക്കുകയായിരുന്നു പെൺകുട്ടിക്ക് നേരെയാണ് ഇയാൾ നഗ്നത പ്രദർശനം നടത്തിയത്
ആലപ്പുഴ : മാവേലിക്കരയിൽ (Mavelikara) പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ 36കാരനെ പോലീസ് പിടികൂടി. വീടിൻ്റെ മുന്നിൽ നിൽക്കുകയായിരുന്ന 12-ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്. സംഭവത്തിൽ കായംകുളം സ്വദേശി മനു എന്ന വിളിക്കുന്ന മധുസൂദനൻ മാവേലിക്കര പോലീസ് പിടികൂടി. കായംകുളം എരുവയിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പിൻ്റെ ഉടമയാണ് പ്രതി. ഈ കഴിഞ്ഞ 28നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
വീടിന് പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയോട് മാവേലിക്കരയിലേക്കുള്ള വഴി അന്വേഷിച്ചെത്തിയതാണ് പ്രതി. മാവേലിക്കരയിലേക്കുള്ള വഴി പെൺകുട്ടി പറയുന്നതിനിടെ പ്രതി നഗ്നത പ്രദർശനം നടത്തിയത്. തുടർന്ന് പ്രതി ബൈക്കിൽ കടന്നുകളയുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം മാവേലിക്കര പോലീസ് പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തൂ.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, പ്രതി സമാനമായ കുറ്റകൃത്യങ്ങൾ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. കരീലക്കുളങ്ങര, കനകക്കുന്ന് പോലീസ് സ്റ്റേഷൻ പരിതികളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാവേലിക്കര പോലീസ് അറിയിച്ചു.
മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ബിജോയ്.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത് കുമാർ, അരുൺ ഭാസ്‌ക്കർ, സിവിൽ പോലീസ് പോലീസ് ഓഫീസർമാരായ ജിതിൻ കൃഷ്ണ, അനന്തമൂർത്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി-1 ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.