Cherthala Saji Death Case: അച്ഛനാണ് അമ്മയെ കൊന്നത്, സജി നേരിട്ടത് ക്രൂരമർദനം; മൃതദേഹം പുറത്തെടുത്ത് പരിശോധന
Alappuzha Cherthala Saji Death Case: ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. എന്നാൽ മക്കളുടെ മൊഴിയാണ് ഇപ്പോൾ അന്വോഷണത്തിൽ വഴിത്തിരിവായിരിക്കുന്നത്. അമ്മ മരിക്കാൻ കാരണം അച്ഛന്റെ മർദനമാണെന്നാണ് മകൾ പോലീസിൽ നൽകിയിരിക്കുന്ന മൊഴി.

ആലപ്പുഴ: ചേർത്തലയിൽ വീട്ടമ്മയായ സജിയുടെ മരണത്തിൽ നിർണായക നീക്കങ്ങൾ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. എന്നാൽ മക്കളുടെ മൊഴിയാണ് ഇപ്പോൾ അന്വോഷണത്തിൽ വഴിത്തിരിവായിരിക്കുന്നത്.
അമ്മ മരിക്കാൻ കാരണം അച്ഛന്റെ മർദനമാണെന്നാണ് മകൾ പോലീസിൽ നൽകിയിരിക്കുന്ന മൊഴി. ഇതോടെയാണ് അസ്വാഭാവിക മരണത്തിന് പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടം നടത്താതെയാണ് സജിയുടെ മൃതദേഹം സംസ്കാരിച്ചത്. തൻ്റെ അമ്മയെ അച്ഛൻ മർദിക്കുന്നതിന് മകൾ സാക്ഷിയാണ്.
ക്രൂരമർദ്ദനമേറ്റ സജിയെ കഴിഞ്ഞ ജനുവരി 8നാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച ചികിത്സയിലിരിക്കെ സജി മരിക്കുകകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ സജി സ്റ്റെയറിൽ നിന്ന് വീണതാണെന്നാണ് പറഞ്ഞിരുന്നത്. ഒരു മാസത്തോളം സജി മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ കഴിഞ്ഞത്.
എന്നാൽ സജിയുടെ മൃതദേഹം സംസ്കരിച്ചതിന് ശേഷം മക്കളെ പിതാവ് ഭീഷണിപ്പെടുത്തിയതായി കുടുംബം വെളിപ്പെടുത്തുന്നു. തുടർന്നാണ് അമ്മയുടെ മരണത്തിൽ അച്ഛൻ്റെ പങ്ക് വെളിപ്പെടുത്തികൊണ്ട് മകൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. അന്ന് അമ്മയുടെ ചികിത്സയായിരുന്നു പ്രധാനമെന്നും അവർ പറഞ്ഞു. അമ്മ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കുടുംബം പറഞ്ഞു.
അച്ഛൻ അമ്മയെ മർദ്ദിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മകൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടിൽ അതിക്രൂരമായ മർദ്ദനമാണ് തൻ്റെ അമ്മ നേരിട്ടതെന്നും ബലമായി പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിച്ചതായും പരാതിയിൽ പറയുന്നു. മകളുടെ പരാതിയും സജിയുടെ ഭർത്താവ് സോണിയുടെ മൊഴിയുമടക്കം വിശദമായി പരിശോധിക്കാനാണ് പോലീസ് നീക്കം.