Alappuzha Air Gun Case: സഹപാഠികളെ മർദിച്ച പ്ലസ്ടു വിദ്യാർഥിയുടെ വീട്ടിൽ എയർഗൺ, വെടിവെപ്പില്ലായിരുന്നെന്ന് പോലീസ്
Alappuzha Air Gun Firing: കേസിലെ പ്രതികളായ കുട്ടികൾ വീട്ടിലെത്തി തോക്ക് എടുത്ത് കൊണ്ടു വന്നായിരുന്നു അടുത്ത സംഘർഷം. വെടിവെയ്പ് നടന്നെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും ഇത്തരത്തിൽ ഒന്നും ഉണ്ടായില്ല.
ആലപ്പുഴ: ഒപ്പം പഠിക്കുന്ന കുട്ടികളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്ലസ്ടു വിദ്യാർഥിയുടെ വീട്ടിൽ നിന്ന് എയർ ഗൺ കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്‌കൂളിനോട് ചേർന്ന റോഡിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർഥികൾ തമ്മിലുള്ള ചെറിയ വാക്ക് തർക്കം ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തുടർന്ന് കേസിലെ പ്രതികളായ കുട്ടികൾ വീട്ടിലെത്തി തോക്ക് എടുത്ത് കൊണ്ടു വന്നായിരുന്നു അടുത്ത സംഘർഷം. വെടിവെയ്പ് നടന്നെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും ഇത്തരത്തിൽ ഒന്നും ഉണ്ടായില്ല. കണ്ടെടുത്ത് തോക്ക് പ്രവർത്തന രഹിതമായതായിരുന്നു. ഇത് കുട്ടിയുടെ ബന്ധുവിൻ്റെയാണെന്ന് മനസ്സിലായിട്ടുണ്ട്.
ALSO READ: Air Gun Crimes: 250 രൂപയ്ക്കും കിട്ടും, ലൈസൻസും വേണ്ട- ജീവനെടുക്കുന്ന എയർഗൺ
വിദ്യാർഥിയുടെ എറവുകാടുള്ള വീട്ടിൽ നിന്നാണ തോക്കും കത്തിയും പിടികൂടിയത്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകുമെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പറഞ്ഞു. ബുധനാഴ്ചയാണ് അധ്യാപകർ സംഭവത്തിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് കേസ് പുറത്തറിയുന്നത്.
മൂന്ന് വിദ്യാർത്ഥികൾക്കും പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ജുവനൈൽ കോടതിയിലാവും കേസ്. വരും ദിവസങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും കോടതിയിലേക്ക് വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് എയർഗൺ ഉപയോഗിച്ചുള്ള നിരവധി കുറ്റകൃത്യങ്ങളാണ് കുറച്ചു നാളുകളായി റിപ്പോർട്ട് ചെയ്യുന്നത്.