5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alappuzha Hybrid Cannabis Seized Case: ‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി നൽകി’; കഞ്ചാവുമായി പിടിയിലായ യുവതി

Hybrid Cannabis Seized Case: സിനിമാ മേഖലയുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. സിനിമാ മേഖലയിലെ മറ്റു ചിലരുടെ പേരുകൾ കൂടി യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം.

Alappuzha Hybrid Cannabis Seized Case: ‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി നൽകി’; കഞ്ചാവുമായി പിടിയിലായ യുവതി
Sreenath Bhasi, Shine Tom ChackoImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 02 Apr 2025 14:53 PM

ആലപ്പുഴ: ആലപ്പുഴയിൽ ഒന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെ എക്‌സൈസ് പിടികൂടി. സംഭവത്തിൽ യുവതി അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിനിമാ മേഖലയുമായി പിടിയിലായവർക്ക് ബന്ധമുള്ളതായി ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. സിനിമാ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരിവസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലീമ പോലീസിന് മൊഴി നൽകിയതായാണ് വിവരം. സിനിമാ മേഖലയിലെ മറ്റു ചിലരുടെ പേരുകൾ കൂടി യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം.

സിനിമാ മേഖലയിലെ മറ്റൊരു പ്രമുഖ വ്യക്തിയുമായി തസ്ലീമ നടത്തിയ ചില പണമിടപാടുകളുടെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അതിന് ശേഷമേ മറ്റ് വിവരങ്ങൾ ലഭിക്കൂവെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്ത് നിന്നും ഹൈബ്രിഡ് കഞ്ചാവ് ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലെത്തിച്ചാണ് സംസ്ഥാനത്തേക്ക് ഇവർ വിതരണം ചെയ്തിരുന്നത്.