5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akshaya Lottery Result: അല്‍പ്പമൊന്ന് കാത്തിരിക്കൂ; അക്ഷയ ഭാഗ്യക്കുറി ഫല പ്രഖ്യാപനം മാറ്റിവെച്ചു

Akshaya AK 687 Lottery Result: അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം, നാലാം സമ്മാനം 5,000, അഞ്ചാം സമ്മാനം 2,000, ആറാം സമ്മാനം 1,000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്.

Akshaya Lottery Result: അല്‍പ്പമൊന്ന് കാത്തിരിക്കൂ; അക്ഷയ ഭാഗ്യക്കുറി ഫല പ്രഖ്യാപനം മാറ്റിവെച്ചു
കേരള ലോട്ടറി ഫലം
shiji-mk
Shiji M K | Updated On: 26 Jan 2025 18:05 PM

രാജ്യം 76ാമത് റിപ്പബ്ലിക് ദിനം ആചരിക്കുന്നതിനാല്‍ ഇന്ന് ജനുവരി 26 ഞായറാഴ്ച നടക്കേണ്ടിയിരുന്ന അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു. ജനുവരി 27ന് തിങ്കളാഴ്ചയാണ് ഇനി ഭാഗ്യക്കുറി നറുക്കെടുപ്പ് ഉള്ളത്.  അക്ഷയ എകെ 687 ലോട്ടറിയുടെ ഫല പ്രഖ്യാപനമാണ് മാറ്റിവെച്ചത്. ജനുവരി 27ന് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. വിന്‍ വിന്‍ W 806 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് തിങ്കളാഴ്ച നടക്കുക.

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം, നാലാം സമ്മാനം 5,000, അഞ്ചാം സമ്മാനം 2,000, ആറാം സമ്മാനം 1,000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്. കൂടാതെ ഒന്നാം സമ്മാനം നേടുന്ന അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി എട്ടായിരം രൂപ ലഭിക്കുന്നതാണ്.

അതേസമയം, 75 ലക്ഷം രൂപ സമ്മാനത്തുകയോടെ ആണ് വിന്‍ വിന്‍ W ഭാഗ്യക്കുറി വിപണിയിലെത്തുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം, നാലാം സമ്മാനം 5,000, അഞ്ചാം സമ്മാനം 1,000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.in/ വഴി നിങ്ങള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്.

Also Read: Kerala Lottery Results : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറി ‘കാരുണ്യം’ ചൊരിഞ്ഞത് ഈ നമ്പറുകള്‍ക്ക്‌

ഫലം പുറത്തുവന്നതിന് ശേഷം നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ശേഷം നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയ്ക്ക് താഴെയാണെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി കടയില്‍ നിന്ന് തുക കൈപ്പറ്റാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 5,000 രൂപയ്ക്ക് മുകളിലുള്ള തുകയുള്ള സമ്മാനമാണെങ്കില്‍ സംസ്ഥാന ലോട്ടറി വകുപ്പിലോ അല്ലെങ്കില്‍ ഏതെങ്കിലും ബാങ്കിലോ ടിക്കറ്റ് സമര്‍പ്പിക്കണം. ടിക്കറ്റിനോടൊപ്പം ടിക്കറ്റ് ഉടമയുടെ തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടതാണ്.

ഫലം പ്രസിദ്ധീകരിച്ച് മുപ്പത് ദിവസത്തിനുള്ളിലാണ് ടിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടത്. ഇതിന് സാധിക്കാതെ വരികയാണെങ്കില്‍ അതിനുള്ള കാരണവും വ്യക്തമാക്കണം.

Disclaimer : വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്