5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AISF: നാലുവര്‍ഷ ഡിഗ്രി ഫീസ് വര്‍ധന; നാളെ സംസ്ഥാനത്തെ കോളേജുകളില്‍ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്‌

AISF Strike on November 18th: പുതിയ സിലബസ് അനുസരിച്ച് നാലുവര്‍ഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ് പുതിയ ഫീസ് വര്‍ധനവ്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലകളുടെ വിദ്യാര്‍ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും എഐഎസ്എഫ് പറഞ്ഞു.

AISF: നാലുവര്‍ഷ ഡിഗ്രി ഫീസ് വര്‍ധന; നാളെ സംസ്ഥാനത്തെ കോളേജുകളില്‍ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്‌
എഐഎസ്എഫ്‌ (Image Credits: Facebook)
shiji-mk
Shiji M K | Published: 17 Nov 2024 23:30 PM

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്. നാലുവര്‍ഷ ഡിഗ്രി ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് ബന്ദ് പ്രഖ്യാപിച്ചത്.

കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള ഫീസ് വര്‍ധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി ഫീസ് വര്‍ധനവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടുന്നു.

പുതിയ സിലബസ് അനുസരിച്ച് നാലുവര്‍ഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ് പുതിയ ഫീസ് വര്‍ധനവ്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലകളുടെ വിദ്യാര്‍ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും എഐഎസ്എഫ് പറഞ്ഞു. വിദ്യാര്‍ഥികളുടെ അവകാശമാണ് വിദ്യാഭ്യാസമെന്ന് മനസിലാക്കി അത്യന്തം വിദ്യാര്‍ഥിവിരുദ്ധമായ കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ തീരുമാനം പുനപരിശോധിക്കണമെന്നും വിദ്യാര്‍ഥി പക്ഷ നിലപാട് പിന്‍വലിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, കേരളാ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഒരു സെമസ്റ്ററില്‍ എഴുതുന്ന പരീക്ഷ വിഷയങ്ങളുടെ എണ്ണം അനുസരിച്ച് 1300 രൂപമുതല്‍ 1800 രുപ വരെ ഫീസായി നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം 550 രൂപയായിരുന്നു ഫീസ്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് പേപ്പറിന് 150 രൂപയും പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 250 രൂപയുമാണ് ഫീസ്.

മാത്രമല്ല, പരീക്ഷ മൂല്യനിര്‍ണയത്തിന് 300 രൂപയും മാര്‍ക്ക് ഷീറ്റിന് 75 രൂപയും വേറെ അടയ്ക്കണം. നാല് വര്‍ഷ കോഴ്സുകളില്‍ പ്രധാന വിഷയങ്ങള്‍ക്കെല്ലാം പ്രാക്ടിക്കലും ഉണ്ടാകും. ഈ രീതിയില്‍ നോക്കിയാല്‍ ഒരു വിദ്യാര്‍ഥി ആര്‍ട്സ് വിഷയങ്ങള്‍ക്ക് തന്നെ 1300 രൂപ വരെ ഫീസ് അടയ്‌ക്കേണ്ടതായി വരും.

Also Read: Driving Licence: രാവിലെ ലൈസന്‍സ് ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍; ആവേശം ലേശം കൂടുതലാ

പ്രാക്ടിക്കല്‍ കൂടുതലുള്ള വിഷയമാണെങ്കില്‍ ഫീസ് ഇനിയും ഉയരും. സുവോളജി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി 1775 രൂപ വരെയാണ് പരീക്ഷ ഫീസ് അടയ്‌ക്കേണ്ടത്. ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പ്രാക്ടിക്കല്‍ ഉണ്ടെങ്കില്‍ അതിന് 300 ഉം, ഇല്ലെങ്കില്‍ 200 രൂപയുമാണ് ഒരോ പേപ്പര്‍ വീതവും പരീക്ഷ ഫീസ് അടയ്ക്കേണ്ടത്. സപ്ലിയുണ്ടെങ്കിലും 300 ഉം 350 ഉം ഫീസ് നല്‍കണം. സപ്ലിയ്ക്കും, ഇംപ്രൂവ്മെന്റിനും മാര്‍ക്ക് ഷീറ്റിന് 500 രൂപയും നല്‍കണമെന്നാണ് പുതിയ ചട്ടം.

അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ കഴിഞ്ഞവര്‍ഷം 590 രൂപയായിരുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫീസ് ഇത്തവണ 900 രൂപയായാണ് വര്‍ധിപ്പിച്ചത്. പുനപരിശോധനാ ഫീസ് 735ല്‍ നിന്ന് 840 രൂപയായും ഉത്തരക്കടലാസ് പകര്‍പ്പിനുള്ള ഫീസ് 190ല്‍ നിന്ന് 240 രൂപയായുമാണ് ഉയര്‍ത്തിയിരിക്കുന്നത്.