Bomb Threat on Air India: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
Air India Flight Emergency Landing at Thiruvananthapuram: മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന്അ ടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരും ക്രൂവും ഉൾപ്പടെ 136 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എയർ ഇന്ത്യ വിമാനം ആണ് അടിയന്തരമായി ഇറക്കിയത്. രാവിലെ 8.10 ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ട വിമാനം 7.56 ന് ഇറക്കി. വിമാനത്തിൽ ബോംബ് വെച്ചതായി അധികൃതർക്ക് സന്ദേശം ലഭിച്ചത് ഫോൺ കോൾ വഴി ആണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിൽ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായിട്ടില്ല. ഇതേ തുടർന്ന് വിമാനത്താവളത്തിലും എമർജൻസി പ്രഖ്യാപിച്ചു.
ALSO READ: ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം
ബോംബ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കോൺട്രോളറിൽ നിന്നും അറിയിച്ചത് പൈലറ്റാണ്. വിമാനത്തിലുള്ള യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി വരുകയാണ്. യാത്രക്കാരും ക്രൂവും ഉൾപ്പടെ 136 പേരാണ് വിമാനത്തിൽ ഉള്ളത്. യാത്രക്കാരെ പരിശോധിച്ച് സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനം മുഴുവൻ പരിശോധന നടത്തും. ബോംബ് സ്‌ക്വാഡ് ഉൾപ്പടെയുള്ളവർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിമാനം ഇപ്പോൾ ഐസൊലേഷൻ ബേയിൽ മാറ്റി നിർത്തിയിരിക്കുകയാണ്. മുഴുവൻ പരിശോധനക്ക് ശേഷം മാത്രമേ വിമാനം വീണ്ടും പ്രവർത്തനം ആരംഭിക്കുകയുള്ളു.