Air India Express: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിനിൽ പുക; യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി

Air India Express Passengers Evacuated: വിമാനത്തിൽ ഉണ്ടായിരുന്ന 142 യാത്രക്കാരെയും വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്.

Air India Express: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിനിൽ പുക; യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (Image Credits: PTI)

Updated On: 

04 Oct 2024 13:03 PM

തിരുവനന്തപുരം: എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ക്യാബിനുള്ളിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ ക്യാബിനിലാണ് പുക കണ്ടത്. രാവിലെ 10.30 ഓടെയാണ് സംഭവം.

രാവിലെ 8.30 ന് പുറപ്പെടേണ്ടതായിരുന്ന വിമാനം ചില സാങ്കേതിക കാരണങ്ങളാൽ വൈകിയതിനെ തുടർന്ന് 10.30 ന് പുറപ്പെടാൻ ഒരുങ്ങവേയാണ് പുക കണ്ടത്. യാത്രക്കാർ പരിഭ്രാന്തരായി ബഹളം വെക്കാൻ തുടങ്ങിയതോടെ വിമാന ജീവനക്കാർ പൈലറ്റിനെ വിവരം അറിയിച്ചു. അവർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് വിവരം കൈമാറി. പിന്നാലെ, അഗ്നിരക്ഷാ സേനയുടെ വാഹനങ്ങളും സ്ഥലത്തെത്തി.

ALSO READ: ഇനി യാത്ര സുഖകരം… വരുന്നൂ മെമു; കോട്ടയം വഴി കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ സർവീസ്

തുടർന്ന്, സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യ എക്സ്പ്രെസിന്റെയും വിമാനത്താവളത്തിലെയും ജീവനക്കാർ എന്നിവർ ചേർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി വാതിലിലൂടെ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി. പിന്നീട്, വിമാന കമ്പനിയുടെ സാങ്കേതിക വിദഗ്ധരെത്തി വിമാനം പരിശോധിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 142 യാത്രക്കാരെയും വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്.

യാത്രക്കാരെ കയറ്റുന്നതിന് മുൻപായി നടത്തിയ സുരക്ഷ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ടേക്ക് ഓഫിന് തൊട്ട് മുൻപായിട്ടാണ് പുക ഉയർന്നത്. വിമാനത്തിൽ തീ പടർന്നിട്ടില്ലെന്നും, പൂർണമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനം പുറപ്പെടുവെന്നും അധികൃതർ വ്യക്തമാക്കി.

Related Stories
Supplyco Reduces Prices: അഞ്ചിനങ്ങൾക്ക് നാളെ മുതൽ വിലമാറും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
Summer Bumper 2025 Lottery Winner : സമ്മർ ബമ്പറിൻ്റെ പത്ത് കോടി പോയത് സേലത്തേക്ക്; പേര് പുറത്ത് വിടരുതെന്ന് അഭ്യർഥന
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ; ഉയർന്ന തിരമാലയ്ക്കും സാധ്യത
Ganja Seized: സിനിമ സംഘത്തിന്റെ ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്
Kerala Lottery Result Today: കിട്ടിയോ..? ഇന്നത്തെ ഭാ​ഗ്യം ഈ ആർക്കൊപ്പം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
VD Satheesan Shoe Contorversy: ‘മൂന്ന് ലക്ഷത്തിന്റെ ഷൂ, ആര് വന്നാലും 5000 രൂപയ്ക്ക് നൽകും’; വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ
ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?
ചാണക്യനീതി: കഴുതയെ പോലെ ജീവിച്ചാൽ വിജയം ഉറപ്പ്
അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കൂ! കാരണം ഇതാണ്
ചർമ്മം തിളങ്ങും കുങ്കുമപ്പൂവ് മാസ്ക്ക് ഉപയോ​ഗിക്കൂ