5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Punalur-Chenkotta train route : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത തീവണ്ടി ഓടിത്തുടങ്ങി

Electric train run at Punalur-Chenkotta train route: 761 കിലോമീറ്റർ നീളുന്ന കൊല്ലം-ചെന്നൈ പാതയും പൂർണമായും ഇതോടെ വൈദ്യുത പാതയായി. പുനലൂർ-ചെങ്കോട്ട സെക്‌ഷനിൽ ഓടുന്ന നാല് സർവീസുകളിൽ ’വേളാങ്കണ്ണി’യൊഴികെ ചെന്നൈ, പാലരുവി, മധുര-ഗുരുവായൂർ എക്സ്‌പ്രസുകൾ ഇനി വൈദ്യുത എൻജിനുകളുമായി ഓടും എന്നാണ് റിപ്പോർട്ട്.

Punalur-Chenkotta train route : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത തീവണ്ടി ഓടിത്തുടങ്ങി
aswathy-balachandran
Aswathy Balachandran | Published: 28 Jul 2024 07:56 AM

കൊല്ലം : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുനലൂർ-ചെങ്കോട്ട പാതയിലൂടെ വൈദ്യുത തീവണ്ടി ഓടിത്തുടങ്ങി. ഞായറാഴ്ച പുലർച്ചെ തിരുനെൽവേലിയിൽനിന്ന്‌ പാലക്കാട്ടേക്കുപോയ ’പാലരുവി എക്സ്‌പ്രസാണ് ആദ്യമായി ഓടിയത്. ഇതോടെ കൊല്ലം-ചെങ്കോട്ട പാത പൂർണമായും വൈദ്യുത വണ്ടികൾക്ക് വഴിയൊരുക്കി. തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാതയാണ് ഇത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

761 കിലോമീറ്റർ നീളുന്ന കൊല്ലം-ചെന്നൈ പാതയും പൂർണമായും ഇതോടെ വൈദ്യുത പാതയായി.
പുനലൂർ-ചെങ്കോട്ട സെക്‌ഷനിൽ ഓടുന്ന നാല് സർവീസുകളിൽ ’വേളാങ്കണ്ണി’യൊഴികെ ചെന്നൈ, പാലരുവി, മധുര-ഗുരുവായൂർ എക്സ്‌പ്രസുകൾ ഇനി വൈദ്യുത എൻജിനുകളുമായി ഓടും എന്നാണ് റിപ്പോർട്ട്. കാരക്കുടിയിൽനിന്ന്‌ തിരുവാരൂർ വരെ 149 കിലോമീറ്റർ നീളുന്ന പാത വൈദ്യുതീകരിച്ചിട്ടില്ല. അതിനാൽ എറണാകുളത്തുനിന്ന്‌ വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്‌പ്രസ് ഡീസൽ എൻജിനിൽ തുടരും എന്നാണ് വിവരം.

രണ്ടാഴ്ച മുൻപ് ചെങ്കോട്ടയിലെ 110 കെ.വി. ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ പ്രവർത്തന സജ്ജമായതോടെയാണ് 49 കിലോമീറ്റർ നീളുന്ന പുനലൂർ-ചെങ്കോട്ട സെക്‌ഷനിലും വൈദ്യുത വണ്ടി ഓടിക്കാൻ തീരുമാനിച്ചത്. ദക്ഷിണ റെയിൽവേ ഇതിനായി നടപടി ആരംഭിക്കുകയായിരുന്നു.

ALSO READ – സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി

ചെങ്കോട്ടയിൽനിന്നുള്ള വൈദ്യുതി പുനലൂരിൽവരെ എത്തിച്ചാണ് ഈ സെക്‌ഷനിൽ വണ്ടിയോടിക്കുന്നത്. ഒരുവർഷംമുൻപ് വൈദ്യുതീകരിച്ചതാണ് 45 കിലോമീറ്റർ നീളുന്ന കൊല്ലം-പുനലൂർ ഈ പാത. പെരിനാട് സബ്‌ സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യമാക്കിയാണ് ഇപ്പോൾ വണ്ടികൾ ഓടുന്നത്.1904-ൽ കൽക്കരി തീവണ്ടി ഓടിത്തുടങ്ങിയ ഈ പാതയിൽ കൊല്ലം മുതൽ പുനലൂർ വരെ 2010-ലും പുനലൂർ മുതൽ ചെങ്കോട്ട വരെ 2018-ലും ബ്രോഡ്‌ ഗേജാക്കി.

2022-ൽ കൊല്ലം മുതൽ പുനലൂർവരെ വൈദ്യുതീകരിച്ച് വൈദ്യുത വണ്ടികൾ ഓടിച്ചു. പുനലൂർ-ചെങ്കോട്ട സെക്‌ഷൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈദ്യുതീകരിച്ചത്. പൂർണമായും പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന മോഖലയിലാണ് ഈ പാത.