5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Irani Gang : പകലും മോഷണത്തിനിറങ്ങും, കുറുവാ സംഘത്തെ പോലെയല്ല; ആരാണ് ഇറാനി ഗ്യാങ്‌ ?

Irani Gang In Kerala : മധുര പേരായൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ്‌ പിടിയിലായത്. ഇടുക്കി നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇറാനി ഗ്യാങിലെ രണ്ട് പേര്‍ പിടിയിലായത്. ഇവര്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Irani Gang : പകലും മോഷണത്തിനിറങ്ങും, കുറുവാ സംഘത്തെ പോലെയല്ല; ആരാണ് ഇറാനി ഗ്യാങ്‌ ?
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 26 Dec 2024 19:13 PM

കുറുവാ സംഘത്തെക്കുറിച്ചുള്ള ഭീതികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കുറുവാ സംഘത്തെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് ഏതാനും ദിവസം മുമ്പ് വരെ വന്നുകൊണ്ടിരുന്നത്. ഇപ്പോഴിതാ, കുറുവാ സംഘത്തിന് പിന്നാലെ മറ്റൊരു മോഷണസംഘമാണ് ഭീതി പടര്‍ത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ സംഘവും കേരളത്തിലേക്ക് എത്തുന്നത്. ഇറാനി ഗ്യാങ് എന്നാണ് പേര്. ഈ സംഘത്തില്‍ പെട്ട രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മധുര പേരായൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരാണ്‌ പിടിയിലായത്. ഇടുക്കി നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇറാനി ഗ്യാങിലെ രണ്ട് പേര്‍ പിടിയിലായത്. ഇവര്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോക്കറ്റടി മുതല്‍ പിടിച്ചുപറി വരെ

പോക്കറ്റടി, മാല പൊട്ടിക്കല്‍, പിടിച്ചുപറി തുടങ്ങിയ മോഷണരീതികള്‍ക്ക് കുപ്രസിദ്ധരാണ് ഇറാനി ഗ്യാങ്. ചെറിയ സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ മോഷണം നടത്തുന്നത്. ഈ സംഘത്തിലെ രണ്ടു പേര്‍ നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാർ ജ്വല്ലറിയില്‍ കടുക്കന്‍ ചോദിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണം മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.

മോഷ്ടിച്ചതിന് ശേഷം തമിഴ്‌നാട്ടിലേക്ക് ബസില്‍ പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദര്‍ സ്വര്‍ണ്ണമുള്ള ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഇത് കടയുടമ ശ്രദ്ധിച്ചു. ഉടന്‍ തന്നെ ഹൈദറിനെ പിടികൂടിയെങ്കിലും മുബാറക് ഓടിരക്ഷപ്പെട്ടു. നെടുങ്കണ്ടത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് ബസില്‍ പോകാന്‍ ശ്രമിച്ച മുബാറകിനെ ശാന്തന്‍പാറ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

വിവിധ മോഷണക്കേസുകളില്‍ രണ്ടു പേരും പ്രതികളാണ്. രാജാക്കാട് ജ്വല്ലറിയില്‍ മോഷണം നടത്തിയതും ഇതേ സംഘമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. കോട്ടയത്തും ഇവര്‍ മോഷണം നടത്തിയിരുന്നതായാണ് സൂചന. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പകലും മോഷ്ടിക്കും

ആന്ധ്രാപ്രദേശ് മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളാണ് ഇവര്‍ മോഷണത്തിനായി ലക്ഷ്യമിടുന്നത്. കുറുവാസംഘത്തിനെ പോലെ ക്രൂരമായ ആക്രമണ രീതികള്‍ ഇവര്‍ പുറത്തെടുക്കാറില്ല. എന്നാല്‍ പകല്‍ സമയത്ത് പോലും മോഷണം നടത്താന്‍ മടിക്കാത്തവരാണ് ഇറാനി ഗ്യാങ്.

Read Also :ഇതൊക്കെ എന്ത് ! പൊലീസ് പറഞ്ഞാല്‍ ആനയും അനുസരിക്കും; അതിരപ്പിള്ളിയില്‍ നിന്നുള്ള വൈറല്‍ വീഡിയോ 

കുറുവ സംഘം

പഴയ തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത ഒരു ഗ്രാമത്തിലെ ആളുകളാണ് കുറുവ സംഘം. ആയുധധാരികളായ സംഘം എന്നാണ് അര്‍ത്ഥം. തമിഴ്‌നാട് ഇന്റലിജന്‍സാണ് ഇവര്‍ക്ക് കുറുവാ സംഘമെന്ന് പേരു നല്‍കിയത്. ക്രൂരമായ മോഷണരീതികളാണ് ഇവരുടെ പ്രത്യേകത. നിരവധി പേര്‍ കുറുവാ സംഘത്തിലുണ്ടെന്നാണ് വിവരം. മോഷണം കുലതൊഴിലായി കാണുന്നവരാണ് ഇവര്‍. മോഷണത്തിനായി പരിശീലനം വരെ നേടിയവരാണ് ഈ സംഘം.

പകല്‍ നിരീക്ഷണം നടത്തി രാത്രിയില്‍ മോഷണത്തിന് ഇറങ്ങുന്നതാണ് ഇവരുടെ രീതി. കുട്ടികൾ‌ കരയുന്നതുപോലെ ശബ്​ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കി ആക്രമിക്കുകയും, തുടര്‍ന്ന് വീട്ടിലേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നവരാണ് കുറുവാസംഘം. ഇവരുടെ കൈവശം ആയുധങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest News