Wayanad Landslide: അന്ന് പുത്തുമലയും കവളപ്പാറയും, ഇന്ന് മുണ്ടക്കൈ; നാട് വിറങ്ങലിച്ച ദുരന്തങ്ങൾ

Wayanad Massive Landslide: നിമിഷങ്ങൾക്കുള്ളിൽ മുത്തപ്പൻ കുന്നിൻറെ ചെരിവുകളിലെ വീടുകൾ ഇല്ലാതായ നിമിഷം. കാണാതായവർക്കായി ദിവസങ്ങൾ നീണ്ട തെരച്ചിലാണ് നടന്നത്. കൺമുന്നിൽ ഉറ്റവർ കൈവിട്ടുപോയവരുടെ കണ്ണീർ ഇന്നും തോർന്നിട്ടില്ല.

Wayanad Landslide: അന്ന് പുത്തുമലയും കവളപ്പാറയും, ഇന്ന് മുണ്ടക്കൈ; നാട് വിറങ്ങലിച്ച ദുരന്തങ്ങൾ

Puthumala, Kavalapara, Mundakai

Published: 

30 Jul 2024 10:40 AM

മഴയുടെ ശബ്‍ദം കേട്ടാൽ ഇന്നും നാട് വിറങ്ങലിക്കും. 2019 ഓ​ഗസ്റ്റിലാണ് നാടിനെ നടുക്കിയ രണ്ട് ദുരന്തങ്ങൾ സംഭവിക്കുന്നത്. ഇന്നും വേദനയോടെയല്ലാതെ ആ ദിവസങ്ങൾ ഓർത്തെടുക്കാൻ കഴിയില്ല. കവളപ്പാറയും പുത്തുമലയും, (Kavalappara and Puthumala) ആരും ഈ പേരുകൾ മറിന്നിട്ടുണ്ടാവില്ല. നിമിഷങ്ങൾക്കുള്ളിൽ മുത്തപ്പൻ കുന്നിൻറെ ചെരിവുകളിലെ വീടുകൾ ഇല്ലാതായ നിമിഷം. കാണാതായവർക്കായി ദിവസങ്ങൾ നീണ്ട തെരച്ചിലാണ് നടന്നത്. കൺമുന്നിൽ ഉറ്റവർ കൈവിട്ടുപോയവരുടെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. പെരുമഴയും ദുരന്തഭീതിയും വീണ്ടുമെത്തുമ്പോഴും 11 പേർ ഇപ്പോഴും കവളപ്പാറയിലെ മണ്ണിനടിയിൽ ഇപ്പോഴുമുണ്ട്.

ഓഗസ്റ്റ് ഏഴിന് ഇതുപോലെ പെരുമഴയുള്ളൊരു രാത്രിയിലാണ് ഒരു ഗ്രാമമൊന്നാകെ കാണാമറയത്ത് ഒഴുകിപോയത്. പുത്തുമല ദുരന്തത്തിൽ പതിനേഴ് പേരാണ് അന്ന് മരിച്ചത്, നാല് പേരെ കണ്ടെത്താനായില്ല. പുനരധിവാസ പദ്ധതിയിലൂടെ 56 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി. പുത്തുമലയേക്കാൾ കവളപ്പാറയിലായിരുന്നു ദുരന്തത്തിനു ആഘാതം കൂടുതൽ. വയനാട് പുത്തുമലയിൽ 17 പേരുടെ ജീവനെടുത്തപ്പോൾ മലപ്പുറത്തെ കവളപ്പാറയിൽ നഷ്ടമായത് 59 പേരുടെ ജീവനുകളാണ്.

മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉൾപ്പടെ ഉരുൾപൊട്ടലിൽ തകർന്നതിനാൽ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. കവളപ്പാറയിലെ ദുരന്തെ നാടറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്. അതേസമയം ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവർ ഇന്നും ആ ഓർമകളിൽ വിറങ്ങലിച്ച് ജീവിക്കുകയാണ്. കവളപ്പാറ ദുരന്തം നടന്ന ആദ്യഘട്ട പുനരധിവാസമെന്നോണം 200 മീറ്റർ ചുറ്റളവിലുള്ള 108 കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. തുടർന്ന് 25 കുടുംബങ്ങളെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകി.

ALSO READ: മൃതദേഹ ഭാഗങ്ങൾ ഒഴുകിയെത്തിയത് കിലോ മീറ്ററുകൾക്കപ്പുറം

എന്നാൽ അന്ന് പുത്തുമലയും കവളപ്പാറയുമാണെങ്കിൽ ഇന്ന് ദുരന്തമുഖത്ത് മുണ്ടക്കൈയാണ്. നാടുണർന്നത് നിരവധിപ്പേരുടെ മരണവാർത്ത കേട്ട്. ചൂരൽമലയിലും മുണ്ടക്കൈയിലുമായി മൂന്നിടങ്ങളിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. പുത്തുമല ദുരന്തം ഭൂമിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇവിടം. അപകടത്തിൻ്റെ വ്യാപ്തി എത്രത്തോളമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മുണ്ടക്കൈ ഭാഗത്ത് 400 കുടുംബങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്ന കാഴ്ച ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നു. മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെയാണ് ഒഴുകിയെത്തുന്നത്.

സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പുഴ ​ഗതിമാറി ഒഴുകുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും പുറത്തുവരുന്നത്. വെള്ളാർമല സ്കൂളിന്റെ ​ഗ്രൗണ്ടിലൂടെയാണ് കുത്തിയൊലിച്ച് പുഴ ഒഴുകുന്നത്. നേരത്തെ, സ്കൂളിന്റെ വശത്തുകൂടെ ഒഴുകിയിരുന്ന പുഴയാണ് ഇപ്പോൾ ഉരുൾപൊട്ടലിന് സ്കൂൾ ​ഗ്രൗണ്ടിലൂടെ ഒഴുകുന്നത്. സ്കൂളിന് സമീപത്തായി പടവെട്ടി പപ്പേട്ടൻ മല എന്നിങ്ങനെ രണ്ട് കുന്നുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട് സ്ഥലത്തുനിന്നും ആളുകളേയും ഇപ്പോൾ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റുന്നുണ്ട്. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ട് തവണയാണ് ഉരുൾപൊട്ടിയത്.

നിരവധിപേർ പ്രദേശത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു