African Swine Fever : കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ ഉന്മൂലം ചെയ്യും

African Swine Fever In Kannur : കണ്ണൂർ ഉദയഗിരിയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും ഇതിന് ഒരു കിലോ മീറ്റർ ചുറ്റളവിലെ 10 ഫാമുകളിലുള്ള മുഴുവൻ പന്നികളെയും കൂട്ടത്തോടെ കൊലപ്പെടുത്താൻ ഉത്തരവായി.

African Swine Fever : കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ ഉന്മൂലം ചെയ്യും

African Swine Fever In Kannur (Image Courtesy - Social Media)

Published: 

23 Jul 2024 08:59 AM

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണ്ണൂർ ഉദയഗിരി മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും ഇതിന് ഒരു കിലോ മീറ്റർ ചുറ്റളവിലെ 10 ഫാമുകളിലുള്ള മുഴുവൻ പന്നികളെയും കൂട്ടത്തോടെ കൊലപ്പെടുത്തി മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

രോഗം സ്ഥീരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പന്നികളെ കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽ നിന്ന് ഇവിടേക്ക് പന്നികളെ കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി പന്നികളും പന്നിമാംസവും ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും കർശനമായ പരിശോധന നടത്തും. പൊലീസുമായും ആർടിഒയുമായും ചേർന്നാവും പരിശോധന.

Also Read : Amoebic Meningoencephalitis : അപൂർവ്വങ്ങളിൽ അപൂർവ്വം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട്ടുകാരൻ്റെ രോഗം ഭേദമായി

രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മൃഗ സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി. പന്നികളെ മാനദണ്ഡപ്രകാരം സംസ്കരിച്ചിട്ട് അതിൻ്റെ റിപ്പോർട്ടും നൽകണം. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ് ഓഫീസർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന സംഘം രൂപീകരിച്ച് ഇതിനുള്ള തീരുമാനങ്ങളെടുക്കണം. പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യവകുപ്പ് ഉൾപ്പെടെ മറ്റ് സർക്കാർ സംവിധാനങ്ങൾ നൽകേണ്ടതാണ്.

രോഗം ബാധിക്കുന്ന പന്നികൾ നാല് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ മരണപ്പെടും. ഉയർന്ന പനി, ഉയർന്ന നാഡിമിടിപ്പ്, ഉയർന്ന ശ്വസനനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ. പന്നികളിൽ വളരെ മാരകമായ ഈ അസുഖം മനുഷ്യരിലേക്ക് പകരില്ല. 1910ൽ കെനിയയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു