Adoor Girl Assualt Case: പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി; അടൂരിൽ 16 വയസുകാരനടക്കം രണ്ടുപേർ പിടിയിൽ
Adoor 10 Year Girl Assualt Case: അടൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലാകുന്നത്. ബന്ധുക്കളാണ് കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നൽകിയത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെന്ന് സംശയിക്കുന്നവരിലേക്കെത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Representational Image
പത്തനംതിട്ട: അടൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി (10 Year Girl Assualt) പരാതി. സംഭവത്തിൽ 16ഉം 19ഉം വയസുള്ള രണ്ടുപേർ പിടിയിൽ. അടൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈംഗികമായി രണ്ടുപേർ പത്തുവയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
അടൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലാകുന്നത്. ബന്ധുക്കളാണ് കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നൽകിയത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെന്ന് സംശയിക്കുന്നവരിലേക്കെത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി തലയടിച്ചുപൊട്ടിച്ചു
തിരുവനന്തപുരത്ത് യുവാവിന് തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലത്താണ് സംഭവം. ഏഴംഗ സംഘം ചേർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ബിയർ കുപ്പി കൊണ്ട് യുവാവിൻ്റെ തല അടിച്ചുപൊട്ടിച്ചുവെന്നാണ് പരാതി. കൂടാതെ സംഘം കണ്ണിൽ പശയൊഴിച്ചു എന്നും പരാതിയുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവല്ലത്തെ ജാനകി കല്യാണമണ്ഡപത്തിന് സമീപം താമസിക്കുന്ന ആഷിക് എന്ന യുവാവാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കാട്ടാക്കട ഭാഗത്തുള്ള ഒരു വീട്ടിലെത്തിച്ചാണ് ഇയാളെ മർദ്ദിച്ചത്. കാറിലെത്തിയ യുവാവിൻ്റെ സുഹൃത്തുക്കളായ നാല് പേരടങ്ങുന്ന ഏഴംഗസംഘം ആഷിക്കിനെ കാറിൽ കയറ്റി കൊണ്ടുപോയാണ് മർദ്ദിച്ചത്.