Adoor Accident: അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം
Adoor Bike Accident: ബസിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിൽ ഇടിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ (Adoor bypass) ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12.15 ഓടെയാണ് മിത്രപുരത്ത് അപകടം നടന്നത്. അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ (20), നിശാന്ത് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അടൂരിൽ നിന്നു പന്തളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ബസിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിൽ ഇടിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
മരിച്ച യുവാക്കൾ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നവരാണ്. അപകടം നടന്ന സ്ഥലത്ത് വച്ച് തന്നെ യുവാക്കൾ തത്ക്ഷണം മരിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. യുവാക്കളുടെ മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂറ്റനാട് നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടഞ്ഞു
പാലക്കാട് കൂറ്റനാട് നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആനയിടഞ്ഞ് പാപ്പാന് ദാരുണാന്ത്യം. വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചത്. കോട്ടയം സ്വദേശി കുഞ്ഞുമോനാണ് (50) മരിച്ചത്. രാത്രി 11 മണിയോടെ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടഞ്ഞോടുകയായിരുന്നു. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഇടഞ്ഞ ആനയെ തളച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ നാൽപതിലേറെ ആനകൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ആന ഇടയാനുള്ള കാരണം വ്യക്തമായിട്ടില്ല. കുഞ്ഞുമോനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.