സർവ്വകലാശാലകളിൽ സർവ്വത്ര അഴിച്ചപണി: അധികാരകേന്ദ്രങ്ങളുടെ തട്ടുകൾ കുറയും

അക്കാദമിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അക്കാദമിക് കൗൺസിലിനുകീഴിൽ ഒരു എക്സിക്യുട്ടീവ് സമിതിയും രൂപവത്കരിക്കും.

സർവ്വകലാശാലകളിൽ സർവ്വത്ര അഴിച്ചപണി:  അധികാരകേന്ദ്രങ്ങളുടെ തട്ടുകൾ കുറയും
Updated On: 

17 Apr 2024 09:40 AM

തിരുവനന്തപുരം: സർവ്വകലാശാലകളിൽ സർവ്വത്ര അഴിച്ചപണി നടക്കുമ്പോൾ അക്കാദമികവും ഭരണപരവുമായ അധികാരം വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരിൽ നിക്ഷിപ്തമാകുന്നു. പുതിയ ഭേദ​ഗതി അനുസരിച്ച് സർവകലാശാലകളിൽ അധികാരകേന്ദ്രങ്ങളുടെ തട്ടുകൾ കുറയും. ഇപ്പോൾ ഏഴുതട്ടിലുള്ള അധികാരഘടന പരമാവധി മൂന്നുതട്ടിലേക്കു ചുരുക്കാനാണ് തീരുമാനം. ഇതിനായി സർവകലാശാലകൾക്കായി ‘റൂൾസ് ഓഫ് ബിസിനസ്’ തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചു. ഒരു ഫയൽ, അസിസ്റ്റന്റ് മുതൽ രജിസ്ട്രാറോ വൈസ് ചാൻസലർവരെയോ ഉള്ള ഏഴുതട്ടുകളിൽ പരിശോധന നടത്തി തീരുമാനമെടുക്കുന്നതാണ് ഇപ്പോഴുള്ള രീതി. ചിലതാവട്ടെ, സിൻഡിക്കേറ്റിലേക്കോ അതിന്റെ ഉപസമിതിയിലേക്കോ പരിഗണനയ്ക്കു വിടും. ഇങ്ങനെ, ഒരു ഫയലിൽ തീരുമാനമെടുക്കാൻ മൂന്നുമുതൽ ആറുവരെ മാസങ്ങളെടുക്കും.
വലിയതോതിൽ കാലതാമസമെടുക്കുന്ന ഇത്തരം ഫയൽനീക്കം ഒഴിവാക്കാനാണ് സർവകലാശാലകളിൽ അധികാരത്തിന്റെ തട്ടുകൾ ചുരുക്കാനുള്ള സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.
സർവകലാശാലയുടെ അക്കാദമികഭരണകാര്യങ്ങളുടെ ചുമതല വി.സി.ക്കും രജിസ്ട്രാർക്കുമായിരിക്കും. അപേക്ഷകളിലും സർട്ടിഫിക്കറ്റുകളിലും ഡെപ്യൂട്ടി രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥൻ തീരുമാനമെടുക്കും. അക്കാദമികഭരണകാര്യങ്ങളുടെ ചുമതല വി.സി.ക്കും രജിസ്ട്രാർക്കും നൽകുന്നതോടെ, നയപരമായി തീരുമാനമെടുക്കേണ്ട വിഷയങ്ങൾമാത്രമേ സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്കു വിടൂ.ബിരുദം അംഗീകരിക്കാൻ സെനറ്റിനാണ് ഇപ്പോൾ അധികാരം ഉളളത്. നാലുമാസത്തിൽ ഒരിക്കലേ സെനറ്റ് ചേരാറുള്ളൂ എന്നതിനാൽ കാലതാമസം ഒഴിവാക്കാനായി ഈ അധികാരം സിൻഡിക്കേറ്റിനു കൈമാറും.
അക്കാദമിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അക്കാദമിക് കൗൺസിലിനുകീഴിൽ ഒരു എക്സിക്യുട്ടീവ് സമിതിയും രൂപവത്കരിക്കും. ഈ സമിതി മാസത്തിൽ രണ്ടുതവണ യോഗംചേർന്ന് തീർപ്പുണ്ടാക്കും. ജൂണിലോ ജൂലായിലോ ചേരുന്ന നിയമസഭാസമ്മേളനം സർവകലാശാലാനിയമങ്ങളുടെ പരിഷ്കാരം പരിഗണിക്കുമെന്നാണ് വിവരം. നാലുവർഷ ബിരുദത്തിന്റെ ചുവടുപിടിച്ചാണ് കേരള, കാലിക്കറ്റ്, എം.ജി, കാലടി, കണ്ണൂർ, കുസാറ്റ്, മലയാള സർവകലാശാലകളിലെ നിയമങ്ങളിൽ ഭേദഗതി വരുത്തി അടിമുടി പരിഷ്കാരത്തിനു സർക്കാർ തയ്യാറെടുക്കുന്നത്.
സർവ്വകലാശാല വി.സി. നിയമനമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ ഭരണ പരിഷ്കാരത്തിനുള്ള നിർദ്ദേശം. ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. സർവകലാശാല ചാൻസലറായ ഗവർണറെ പൂർണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. രാഷ്ട്രപതി അനുവാദം നൽകാത്ത ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഈ ഉത്തരവ്. വൈസ് ചാൻസിലറെ നിയമിക്കാൻ സർക്കാരിന് അവകാശം നൽകുന്നതായിരുന്നു നിയമ ഭേദഗതി. സേർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി, യു ജി സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപെടുത്താനാണ് തീരുമാനം. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.

Related Stories
Crime News: അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോത്തൻകോട് രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റിൽ
Kerala Petrol Pump Strike: പമ്പുകളടച്ചുള്ള പ്രതിഷേധം: തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ പമ്പുകൾ തുറക്കും
Neyyattinkara Samadhi Case: സമാധി സ്ഥലത്ത് പോലീസ് കാവല്‍; പോസ്റ്റുമോര്‍ട്ടത്തിന് കളക്ടറുടെ അനുമതി തേടാന്‍ നീക്കം
Pathanamthitta Assault Case‌: പത്തനംതിട്ട ബലാത്സംഗക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്, അറസ്റ്റിലായവരുടെ എണ്ണം 30 ആയി
Pinarayi Vijayan: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ വേണ്ട; നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala Rain Alert: സംസ്ഥാനത്ത് വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ