5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kannur ADM Naveen Babu’s Death: ‘നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ എത്തിയത് മനഃപൂര്‍വം’; ലാൻഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട്

Land Revenue Joint Commissioner's Report on ADM Naveen Babu's Death: ദിവ്യ ഉന്നയിച്ചത് ആരോപണം മാത്രമാണ്. യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 

Kannur ADM Naveen Babu’s Death: ‘നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ എത്തിയത് മനഃപൂര്‍വം’; ലാൻഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട്
പിപി ദിവ്യ, നവീൻ ബാബു (​Image Credits: Social Media)
sarika-kp
Sarika KP | Published: 08 Mar 2025 19:07 PM

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ട് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദിവ്യ ഉന്നയിച്ചത് ആരോപണം മാത്രമാണ്. യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

യാത്രയയപ്പ് ചടങ്ങിനു മുൻപായി ദിവ്യയയുടെ സഹായി നാലുവട്ടം കളക്ടറെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചടങ്ങിൽ എത്തേണ്ടെന്ന് കളക്ടർ പറഞ്ഞിരുന്നു. എന്നാൽ ഇത് മറികടന്നാണ് ദിവ്യ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചടങ്ങിലെ വീ‍‍ഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി.

Also Read:ഫർസാനയോട് കടുത്ത പക; അഫാൻ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത് ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ്

പെട്രോൾ പമ്പിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ വലിയ വിമർശനങ്ങളാണ് ദിവ്യ നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സമയം നവീൻ ബാബുവിന് മാനസിക ബുദ്ധിമുട്ടുണ്ടായത് ദൃശ്യങ്ങളിൽ വ്യക്തമാണന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.