അവധി പിൻവലിക്കാൻ ആവശ്യപ്പെട്ട് എഡിജിപി അജിത്കുമാർ; തീരുമാനം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെ | ADGP Ajith Kumar Withdraws Leave After Approval of 4 Day Break Starting September 14 Malayalam news - Malayalam Tv9

ADGP Ajith Kumar: അവധി പിൻവലിക്കാൻ ആവശ്യപ്പെട്ട് എഡിജിപി അജിത്കുമാർ; തീരുമാനം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെ

Updated On: 

11 Sep 2024 08:58 AM

ADGP Ajith Kumar Withdraws Leave: പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ, അനുവദിച്ച അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ.

ADGP Ajith Kumar: അവധി പിൻവലിക്കാൻ ആവശ്യപ്പെട്ട് എഡിജിപി അജിത്കുമാർ; തീരുമാനം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെ

എഡിജിപി എം.ആർ.അജിത്കുമാർ (Image Courtesy: Ajith Kumar's Facebook)

Follow Us On

തിരുവനന്തപുരം: മലപ്പുറത്തെ കൂട്ട സ്ഥലംമാറ്റത്തിന് പിന്നാലെ അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ച് നൽകിയിരുന്നത്. ഇന്നലെ രാത്രിയാണ് പി വി അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉൾപ്പടെയുള്ള മലപ്പുറത്തെ എല്ലാ ഉദോഗസ്ഥരയെയും സ്ഥലം മാറ്റിയത്.

അതേസമയം, ഇന്നലെ പോലീസിൽ ഉന്നത തലത്തിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. സിഎച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായും നിലവിൽ കൊച്ചി കമ്മീഷണറായ ശ്യാം സുന്ദറിനെ ദക്ഷിണ മേഖല ഐജിയായും നിയമിച്ചു. എ അക്ബർ ക്രൈം ബ്രാഞ്ച് ഐജി പദവിയിൽ തുടരും. പി വി അൻവർ ആരോപണങ്ങൾ ഉന്നയിച്ച എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയെങ്കിലും എഡിജിപി അജിത്കുമാറിനെ മാത്രം സ്ഥലം മാറ്റിയില്ല.

ALSO READ: അൻവർ ജയിച്ചു ആഭ്യന്തരം തോറ്റു; : മലപ്പുറം പോലീസിൽ വൻ അഴിച്ചുപണി; എസ് പി എസ് ശശിധരനെ സ്ഥലംമാറ്റി

അതിനിടെ, സംസ്ഥാന സർക്കാർ മലപ്പുറം പോലീസിലാകെ അഴിച്ചുപണി നടത്തിയിരിക്കുകയാണ്. മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റി. കൂടാതെ ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂർ എസ്പി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പടെ മലപ്പുറത്തെ എല്ലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും സ്ഥലമാറ്റിയിട്ടുണ്ട്. പോലീസ് ആസ്ഥന ഐജി വിശ്വനാഥ് മലപ്പുറം എസ്പിയായി ചുമതലയേൽക്കും.

മലപ്പുറം പോലീസിനെ കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അതേസമയം, പരാതി നൽകാനെത്തിയെ സ്ത്രീയുമായി വഴിവിട്ട ബന്ധത്തിൽ ഏർപ്പെട്ടെന്ന പരാതിയിൽ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്‌പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version