Nikhila Vimal: വയനാട്ടിലെ കളക്ഷൻ സെന്ററിൽ സജിവ സാന്നിധ്യമായി നടി നിഖില വിമൽ; വൈറലായ വീഡിയോ കാണാം

Nikhila Vimal at Wayanad's collection center Taliparamba: നടി നിഖില വിമൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് നിഖില പ്രവർത്തിക്കുന്നത്.

Nikhila Vimal: വയനാട്ടിലെ കളക്ഷൻ സെന്ററിൽ സജിവ സാന്നിധ്യമായി നടി നിഖില വിമൽ; വൈറലായ വീഡിയോ കാണാം

NIKHILA VIMAL

Updated On: 

31 Jul 2024 10:33 AM

തളിപ്പറമ്പ്: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുളുപൊട്ടലിനെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ക്യാമ്പുകളിലും മറ്റുമായി നിരവധിപ്പേരാണ് കഴിയുന്നത്. കേരളത്തിന്റെ പലഭാ​ഗത്തു നിന്നും ഇവർക്കായുള്ള സഹായങ്ങൾ എത്തുന്നുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് നടി നിഖിലാ വിമലിന്റെ വീഡിയോയാണ്.

 

 

അതുൽ കെ എന്ന വ്യക്തി ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയാണ് വൈറലായത്. ഡി വൈ എഫ് വൈ തളിപ്പറമ്പിന്റെ ഫേസ്ബുക്ക് പേജിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും നിരവധിപ്പേർ വയനാട്ടിലേക്ക് വേണ്ടുന്ന സഹായങ്ങൾ എത്തിക്കുമ്പോൾ നടി നിഖില വിമൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് നിഖില പ്രവർത്തിക്കുന്നത്. ഇവിടെ മറ്റുള്ളവർക്കൊപ്പം അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്ന നിഖിലയെ വീഡിയോയിൽ കാണാം. താരത്തിനൊപ്പം നിരവധി യുവതി-യുവാക്കളും പ്രവർത്തിക്കുന്നുണ്ട്.

വയനാട് ഉരുൾപ്പൊട്ടലിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്ത് ടെറിട്ടോറിയൽ ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രം​ഗത്തെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനികർ പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തിയിരുന്നു. അവിടെ കുടുങ്ങിക്കിടന്ന മുഴുവനാളുകളെയും രക്ഷപ്പെടുത്തി.

മണ്ണിനടിയിൽപെട്ടവരും ഒഴുക്കിൽപെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശക്തിയും മാർഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരും.അഞ്ച് മന്ത്രിമാരെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചു.സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 5,531 ആളുകളാണ് ക്യാമ്പുകളിലുള്ളത്.

ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, പോലീസ് തുടങ്ങി വിവിധ സേനകൾ യോജിച്ച് പ്രവർത്തിക്കുകയാണ്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തി.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ