Actress Monisha : ‘വയനാട്ടിൽ നിർത്താതെ മഴ, കാണാൻ നല്ല ഭംഗി’; വിഡിയോ പങ്കുവച്ച നടി മോനിഷയ്ക്കെതിരെ വിമർശനം

Actress Monisha Wayanad Rain : വയനാട്ടിൽ മഴ പെയ്യുകയാണെന്നും താനും കുടുംബവും സുരക്ഷിതയാണെന്നുമറിയിച്ച് വിഡിയോ പങ്കുവച്ച നടി മോനിഷയ്ക്കെതിരെ വിമർശനം. രണ്ട് ദിവസം മുൻപുള്ള വിഡിയോ പങ്കുവച്ച് മഴ കാണാൻ നല്ല ഭംഗിയുണ്ടെന്ന മട്ടിയായിരുന്നു താരത്തിൻ്റെ പോസ്റ്റ്.

Actress Monisha : വയനാട്ടിൽ നിർത്താതെ മഴ, കാണാൻ നല്ല ഭംഗി; വിഡിയോ പങ്കുവച്ച നടി മോനിഷയ്ക്കെതിരെ വിമർശനം

Actress Monisha Wayanad Rain (Image Courtesy - Screenshot)

Published: 

31 Jul 2024 16:38 PM

രണ്ട് ദിവസം മുൻപുള്ള വയനാടിൻ്റെ വിഡിയോ പങ്കുവച്ച് താൻ സുരക്ഷിതയാണെന്നറിയിച്ച നടി മോനിഷയ്ക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. രാവിലെ മുതൽ ഇവിടെ നിർത്താതെ മഴയാണെന്നും (Wayanad Landslide) കാണാൻ നല്ല ഭംഗിയാണെന്നും താരം പറയുന്നു. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ച വിഡിയോയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

‘ഞാന്‍ വിഡിയോ എടുത്തത് രണ്ട് ദിവസം മുമ്പാണ്. ഇന്ന് വയനാടിന്റെ മുഴുവന്‍ സാഹചര്യവും മാറി. കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണ്. തമിഴ്‌നാട്ടില്‍ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷേ എന്റെ നാടായ വയനാട്ടില്‍ കനത്ത മഴയാണ്. നല്ല തണുപ്പുണ്ട്. സുന്ദരമായി പെയ്തുകൊണ്ടേയിരിക്കുന്നു.’- നടി വിഡിയോയില്‍ പറയുന്നു. എന്നാൽ, ദുരന്ത സമയത്ത് ഇത്തരം ഒരു വിഡിയോ പങ്കുവച്ചതിൽ ആളുകൾ രോഷം പ്രകടിപ്പിക്കുകയാണ്.

സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ മോനിഷ മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ സുപരിചതയാണ്. ഇപ്പോള്‍ തമിഴിലാണ് കൂടുതലും അഭിനയിക്കുന്നത്.

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് കേരള സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നത്. എന്തുകൊണ്ട് ആളുകളെ അവിടെ നിന്നും നേരത്തെ മാറ്റിപാര്‍പ്പിച്ചില്ലെന്നും അമിത് ഷാ ചോദിച്ചു.

Also Read : Wayanad Landslide: വയനാട് അവസാന വാക്കല്ല… ഇടുക്കി, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളും ഹോട്ട്സ്പോട്ടുകൾ

സംസ്ഥാന സര്‍ക്കാര്‍ ആളുകളെ മാറ്റിയിട്ടുണ്ട് എന്നാണെങ്കില്‍ ഇത്രയും ആളുകള്‍ എങ്ങനെ മരിച്ചു. ഈ വിഷയത്തില്‍ ഒരിക്കലും രാഷ്ട്രീയം കൊണ്ടുവരരുത്. ജൂലൈ 23, 24, 25 തീയതികളിലാണ് കേരള സര്‍ക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ജൂലൈ 26ന് ശക്തമായ മഴയുണ്ടാകുമെന്നും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും നേരത്തെ അറിയിച്ചതാണ്. ഈ അപകടം സംഭവിച്ചാല്‍ നിരവധിയാളുകള്‍ മരിക്കുമെന്നും മുന്നറിയിപ്പില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ അപകടത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ചെയര്‍മാനുമായിരുന്ന മാധവ് ഗാഡ്ഗില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴുണ്ടായ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചതാണെന്ന് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറയുന്നുണ്ട്. സമിതി തയാറാക്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ മൂന്ന് തലങ്ങളായി ഈ പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുരന്തം ബാധിച്ച പ്രദേശങ്ങള്‍ അതീവ സെന്‍സിറ്റീവായതായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. വളരെ സെന്‍സിറ്റീവായ ഈ പ്രദേശങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കാന്‍ പാടില്ലായിരുന്നു. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ ഈ സോണുകള്‍ തേയിലത്തോട്ടങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്നും അതിനുശേഷം റിസോര്‍ട്ടുകളുടെയും കൃത്രിമ തടാകങ്ങളുടെയും നിര്‍മാണം ഉള്‍പ്പെടെയുള്ള വിപുലമായ വികസനം അവിടെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ