Actress Attack Case: ‘ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം’; പള്‍സര്‍ സുനി
Actress Attack Case:നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ.

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് പിന്നിൽ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പൾസർ സുനിയുടെ വെളിപ്പെടുത്തൽ. അതിജീവിതയെ ഇതിലൂടെ ഭീഷണിപ്പെടുത്തി പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി പറയുന്നു.
ഈ സമയം ദിലീപിന്റെ നീരിക്ഷണത്തിലായിരുന്നു താനെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നും സുനി പറയുന്നു. ‘ഉപദ്രവിക്കരുത്, വെറുതെ വിടണമെന്നും എത്ര പണം വേണമെങ്കിലും തരാമെന്ന് അതിജീവിത പറഞ്ഞതായുമ പള്‍സര്‍ സുനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം നടിയെ ബലാത്സംഗം ചെയ്യാന്‍ ദിലീപ് ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് നൽകിയതെങ്കിലും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞു. ദിലീപ് പലപ്പോഴായി പണം നല്‍കിയെന്നും പള്‍സര്‍ സുനി പറയുന്നു. ആവശ്യം വരുമ്പോള്‍ പലപ്പോഴായി ദിലീപില്‍ നിന്ന് പണം വാങ്ങിയിരുന്നതായും പള്‍സര്‍ സുനി പറഞ്ഞു.