Pulsar Suni: ഒടുവിൽ പൾസർ സുനി പുറത്തേക്ക്, വർഷങ്ങൾക്ക് ശേഷം ജാമ്യം

Pulsar Suni Bail: 2017-ൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് പൾസർ സുനി.  2017 ഫെബ്രുവരിയിലാണ് കേസിൽ സുനി അറസ്റ്റിലാവുന്നത്. പലതവണ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു

Pulsar Suni: ഒടുവിൽ പൾസർ സുനി പുറത്തേക്ക്, വർഷങ്ങൾക്ക് ശേഷം ജാമ്യം

പൾസർ സുനി | Screen Grab

Published: 

17 Sep 2024 12:36 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ എറണാകുളം സബ് ജയിലിലാണ് പൾസർ സുനി. കേസിൽ പല സാക്ഷികളെയും ഇനിയും വിസ്തരിക്കാനുണ്ടെന്നും താനുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് വിചാരണ സങ്കീർണമാക്കിയതെന്നും ചൂണ്ടിക്കാട്ടി സുനി ഹർജി സമർപ്പിച്ചിരുന്നു.

കേസിൽ ഒരു സെലിബ്രിറ്റിയുടെ പങ്കാളിത്തം നടപടിക്രമങ്ങളുടെ കാലതാമസത്തിന് കാരണമായെന്നും സുനി ഹർജിയിൽ പറയുന്നു. ഒപ്പം പ്രായമായ അമ്മയുടെ മോശം ആരോഗ്യം ഉൾപ്പെടെ സുനിയുടെ കുടുംബത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും ഇത്തരം ഘട്ടത്തിൽ കുടുംബത്തിനൊപ്പം വേണമെന്നും പൾസർ സുനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2017-ൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് പൾസർ സുനി.  2017 ഫെബ്രുവരിയിലാണ് കേസിൽ പൾസർ സുനി അറസ്റ്റിലാവുന്നത്. ജൂൺ മൂന്നിന് ഹൈക്കോടതി സുനിയുടെ പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയിരുന്നു.  വിവിധ അഭിഭാഷകർ വഴി ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയിലും ഹർജി നൽകിയിരുന്നു.

2022 മാർച്ചിൽ സുനി ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടിയെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ എന്നിവരാണ് സുനിക്ക് വേണ്ടി ഹാജരായത്.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ