Actress Attack Case: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി, വിചാരണ അവസാന ഘട്ടത്തിൽ

Actress Attack Case: 2017 ഫെബ്രുവരിയിലാണ് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ ഉള്ളത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. പൾസർ സുനിയാണ് മുഖ്യപ്രതി.

Actress Attack Case: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി, വിചാരണ അവസാന ഘട്ടത്തിൽ

ദിലീപ്

nithya
Published: 

07 Apr 2025 14:09 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹ‍ർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ അവസാന ഘട്ടത്തി ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ ആണെന്ന് വിലയിരുത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

നാല് വർ‌ഷം മുമ്പാണ് ദിലീപ് ഹർജി നൽകിയത്. കേസിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹൈക്കോടതി സിം​ഗിൾ‌ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ നടൻ സമീപിച്ചത്. കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സിം​ഗിൾ ബെഞ്ച് ഹർജി തള്ളിയത്.

ALSO READ: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ അവസാന ഘട്ടത്തിലാണ്. ജൂണിൽ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2017 ഫെബ്രുവരിയിലാണ് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ ഉള്ളത്.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. പൾസർ സുനിയാണ് മുഖ്യപ്രതി. ഏഴ് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം പൾസർ സുനി ജാമ്യത്തിൽ ഇറങ്ങിയിരുന്നു. രണ്ട് പേരെ നേരത്തെ തന്നെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒരാളെ മാപ്പ് സാക്ഷിയാക്കി.

Related Stories
വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ