Actress Anusree Car Theft Case: ഇന്ധനം ഊറ്റുന്നത് റോഡരികില്‍ നിന്ന്, സിസിടിവി മോഷ്ടിച്ച് തോട്ടിലെറിയും; അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതിയുടെ രീതി വ്യത്യസ്തം
Actress Anusree Car Theft Case Suspect: മോഷ്ടിച്ച വാഹനങ്ങളുമായി പ്രബിന്‍ ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോള്‍ പമ്പുകളില്‍ കയറാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റ് വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ ശേഷം മോഷ്ടിച്ച വാഹനങ്ങളില്‍ വെക്കുന്നതിനാണ് പ്രതിയുടെ രീതി. ഇങ്ങനെ ചെയ്യുന്നതോടെ ഈ വാഹനങ്ങള്‍ പെട്ടെന്ന് കണ്ടെത്തുക പോലീസിന് പ്രയാസമാകുന്നു.
കൊല്ലം: സിനിമാ താരം അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി പ്രബിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഷണ സ്ഥലത്തുള്ള സിസിടിവി ക്യാമറകള്‍ നേരത്തെ തന്നെ മനസിലാക്കി വെച്ച ശേഷം നശിപ്പിക്കുന്നതാണ് പ്രതിയുടെ രീതി. ഇങ്ങനെ നശിപ്പിക്കുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ പുഴയിലോ തോട്ടിലോ തള്ളുകളയാണ് ഇയാള്‍ ചെയ്യാറുള്ളത്.
മാത്രമല്ല, മോഷ്ടിച്ച വാഹനങ്ങളുമായി പ്രബിന്‍ ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോള്‍ പമ്പുകളില്‍ കയറാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റ് വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ ശേഷം മോഷ്ടിച്ച വാഹനങ്ങളില്‍ വെക്കുന്നതാണ് പ്രതിയുടെ രീതി. ഇങ്ങനെ ചെയ്യുന്നതോടെ ഈ വാഹനങ്ങള്‍ പെട്ടെന്ന് കണ്ടെത്തുക പോലീസിന് പ്രയാസമാകുന്നു.
ഇങ്ങനെ നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷം മറ്റേതെങ്കിലും സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിന് പിന്നാലെ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പ്രബിന്റെ രീതി. ഇഞ്ചക്കാട് നിന്ന് ഇയാള്‍ വാഹനം മോഷ്ടിച്ച സ്ഥാപനത്തിന് സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
സമാനമായ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് പ്രബിനിലേക്ക് എത്തിയത്. ശേഷം അനുശ്രീയുടെ കാര്‍ മോഷണം പോയ സംഭവത്തില്‍ തെളിവുകളോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹനമോഷണങ്ങളില്‍ ഇയാള്‍ക്കുള്ള പങ്ക് പോലീസിന് വ്യക്തമായി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇഞ്ചക്കാട് പേ ആന്‍ഡ് പാര്‍ക്കില്‍ നിന്ന് കാര്‍ മോഷണം പോയത്. ശേഷം കടയ്ക്കല്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റി മോഷ്ടിച്ച കാറില്‍ വെക്കുകയായിരുന്നു. എന്നിട്ട് ഈ കാറുപയോഗിച്ച് തിരുവനന്തപുരം വെള്ളറട എത്തിയ പ്രതി അവിടുത്തെ റബ്ബര്‍ വ്യാപാരസ്ഥാപനത്തില്‍ നിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും മോഷ്ടിക്കുകയായിരുന്നു.
ഇതിന് തൊട്ടടുത്ത ദിവസം കാറുമായി പത്തനംതിട്ട പെരിനാട്ടെത്തിയ പ്രതിയ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റബ്ബര്‍ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലധികം റബ്ബര്‍ ഷീറ്റ് മോഷ്ടിക്കുകയും ഇത് പൊന്‍കുന്നത്ത് കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. ഇവിടെ നിന്ന് ലഭിച്ച പണവുമായി കോഴിക്കോടുള്ള ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നവഴി മറ്റൊരു കാറുമായി പ്രബിന്‍ ഓടിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
എന്നാല്‍ ഇടിച്ചത് പോലീസ് വാഹനത്തിലാണെന്ന് തെറ്റിധരിച്ച പ്രബിന്‍ കാര്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ ഉപേക്ഷിച്ച് ബസില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അവിടെ നിന്നും മോട്ടോര്‍ സൈക്കിളില്‍ കോഴിക്കോട്ടേക്ക് പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്ഷനില്‍ വെച്ച് കൊട്ടാരക്കര പോലീസ് പ്രബിനെ പിടികൂടുകയായിരുന്നു.
2023ല്‍ കല്ലമ്പലത്ത് കാര്‍ മോഷ്ടിച്ചതിന് അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ ജൂലായിലാണ് ജയില്‍ മോചിതനായത്. കൂടാതെ ഓഗസ്റ്റില്‍ മെടുമങ്ങാട് നിന്ന് കാര്‍ മോഷ്ടിച്ച പ്രബിന്‍ പാലക്കാട് കുഴല്‍മന്ദം തേങ്കുറശിയിലെ പെയിന്റ് കടയില്‍ നിന്ന് മോഷണം നടത്തിയതായും പോലീസ് പറയുന്നു. ഇത് കഴിഞ്ഞ സെപ്റ്റംബറില്‍ ആലത്തൂരിലെ യൂസ്ഡ് കാര്‍ ഷോറൂം കാസര്‍കോട്ടോ യൂസ്ഡ് കാര്‍ ഷോറൂം എന്നിവിടങ്ങളില്‍ നിന്ന് കാറുകളും ഷൊര്‍ണൂരില്‍ നിന്ന് പിക്കപ്പ് വാനും പ്രബിന്‍ മോഷ്ടിച്ചിരുന്നു.