5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Vinayakan: വിനായകന് ക്ഷേത്രത്തിലേക്ക് വിലക്കില്ല; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍

തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത്

Actor Vinayakan: വിനായകന് ക്ഷേത്രത്തിലേക്ക് വിലക്കില്ല; വിവാദത്തില്‍ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികള്‍
shiji-mk
Shiji M K | Updated On: 15 May 2024 20:24 PM

പാലക്കാട്: കല്‍പ്പാത്തി ക്ഷേത്രത്തില്‍ നടന്‍ വിനായകനും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍. വിനായകന് ക്ഷേത്രത്തിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും രാത്രി പതിനൊന്ന് മണി കഴിഞ്ഞതുകൊണ്ടാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതെന്നുമാണ് ഭാരവാഹികളുടെ വിശദീകരണം.

വിനായകനുമായി മറ്റ് വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. അനാവശ്യ വിവാദമാണ് പ്രചരിക്കുന്നത്. അമ്പലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത്. ഇല്ലാത്ത വിഷയത്തെ വെറുതെ ഊതിവീര്‍പ്പിക്കുകയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ ക്ഷേത്രം ഭാരവാഹികള്‍ അനുവദിച്ചില്ലെന്ന തരത്തിലാണ് വാര്‍ത്തവന്നിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വീഡിയോയും പ്രചരിച്ചിരുന്നു.

എന്നാല്‍ രാത്രി നട അടച്ചതിന് ശേഷമാണ് വിനായകന്‍ ക്ഷേത്രത്തിലെത്തിയത്. തിങ്കളാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് വിനായകന്‍ അവിടെ എത്തിയത്. നട അടച്ചതിന് ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് പറയുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയതുകൊണ്ട് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു.

പിന്നീട് പട്രോളിങ്ങിനെത്തിയ പൊലീസ് ഇടപെട്ടാണ് വിനായകനെ സംഭവ സ്ഥലത്ത് നിന്ന് തിരിച്ചയച്ചത്. എന്നാല്‍ ജാതി വിവേചനം ഉള്ളതുകൊണ്ടാണ് വിനായകനെ ക്ഷേത്രത്തില്‍ കയറ്റാത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

അതേസമയം, പുഴു സിനിമയുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂലികളാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. പുഴു സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയായിരുന്നു മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണ് അതില്‍ മതപരമായ പ്രൊപ്പഗാണ്ടയുണ്ട്. അതിന് പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് നടനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ഇതോടെ മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ രാജനും എഎം ആരിഫ് എംപിയും രംഗത്തെത്തി.

നടന്‍ മമ്മൂട്ടിയെയും ഷാഫി പറമ്പിലിനെയും ജനങ്ങള്‍ ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിലല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. ഇരുവരും വേട്ടയാടപ്പെടുന്നത് ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ഷാഫിക്കെതിരെ സിപിഎം നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരില്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.