Acid Attack on Woman: യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Acid Attack on Woman: യുവതി ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴായിരുന്നു ആസിഡ് ആക്രമണം. നെഞ്ചിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശി പ്രബിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതി ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴായിരുന്നു ആസിഡ് ആക്രമണം. നെഞ്ചിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രശാന്ത് കഞ്ചാവിന് അടിമ ആണെന്നാണ് വിവരം.
16കാരന്‍റെ ഫോണിലേയ്ക്ക് അമ്മയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു; കാഞ്ഞങ്ങാട് യുവാവ് അറസ്റ്റിൽ
കാസർഗോഡ്: അമ്മയുടെ നഗ്ന ദൃശ്യങ്ങൾ മകന്റെ ഫോണിലേക്ക് അയച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യൂസിൽ മദ്യം കലർത്തി നൽകിയ ശേഷം യുവതിയുടെ നഗ്ന വീഡിയോ പകർത്തുകയായിരുന്നു. യുവതിയുടെ മകന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. തൃക്കരിപ്പൂർ സ്വദേശിയും പ്രവാസിയുമായ യുവതി നാട്ടിൽ എത്തിയതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ മുഹമ്മദിനെ പരിചയപ്പെടുന്നത്. തുടർന്ന് നാല് ദിവസം യുവതിയുടെ കൂടെ മുഹമ്മദ് താമസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ജ്യൂസിൽ മദ്യം കലർത്തി നൽകി നഗ്നചിത്രങ്ങൾ പകർത്തിയത്. തുടർന്ന് ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പയ്യന്നൂർ പൊലീസ് പിടികൂടി. പിന്നാലെ യുവതിയുടെ മകനും ഇയാൾക്കെതിരെ പരാതി നൽകി. അമ്മയോടൊപ്പമുള്ള നഗ്ന ദൃശ്യങ്ങൾ 16കാരനായ മകനും അയച്ചിരുന്നു. അതോടെ മകൻ മാനസിക സമ്മർദ്ദത്തിലാവുകയും ഗൾഫിലെ പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തുകയും ചെയ്തു. മുഹമ്മദ് ജാസ്മിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ സമാന രീതിയിൽ നിരവധി പെൺകുട്ടികളെ ഇയാൾ ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.