Aranmula Boat Race: ആർപ്പോ ഇറോ… ഇറോ… ഇറോ! ആറൻമുള ഉത്രട്ടാതി ജലമേള നാളെ, തുഴയെറിയാൻ പള്ളിയോടങ്ങൾ റെഡി

Uthrattathi Vallamkali: ഉച്ചയ്ക്ക് 1-ന് മത്സര വള്ളംകളി തുടങ്ങും. നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‌‍ ടെെമിം​ഗ് അടിസ്ഥാനത്തിലാണ് ഇത്തവണ വള്ളംകളി.

Aranmula Boat Race: ആർപ്പോ ഇറോ... ഇറോ... ഇറോ! ആറൻമുള ഉത്രട്ടാതി ജലമേള നാളെ, തുഴയെറിയാൻ പള്ളിയോടങ്ങൾ റെഡി

Credits Kerala Tourism

Published: 

17 Sep 2024 14:53 PM

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളി നാളെ. നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാണ് ഇത്തവണ ഉത്രട്ടാതി ജലമേള സംഘടിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം 52 വള്ളങ്ങളും ഇത്തവണത്തെ ജലമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന സവിശേഷതയും ഇത്തവണത്തെ ജലമേളയ്ക്കുണ്ട്. പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി നടക്കുക. വിജയികൾക്ക് മന്നം ട്രോഫി, ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി, ദേവസ്വം ബോർഡ് ട്രോഫി തുടങ്ങിയ ട്രോഫികൾ വിജയികൾക്ക് നൽകും.

രാവിലെ 9.30-ന് സത്രക്കടവിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷണൻ പതാക ഉയർത്തും. കേന്ദ്ര ടെക്സ്റ്റെെൽസ് വകുപ്പുമന്ത്രി ഗിരിരാജ് സിം​ഗ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോർജ് കുര്യൻ എന്നിവർ മുഖ്യാഥിതിയായി എത്തുന്ന ജലമേളയിൽ സംസ്ഥാനത്തെ മന്ത്രിമാരും കലാ- സാംസ്കാരിക രം​ഗത്തെ നിരവധി പേരും അതിഥികളായെത്തും.

തുടർന്ന് പമ്പയാറ്റിൽ ജലഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് 1-ന് മത്സര വള്ളംകളി തുടങ്ങും. നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‌‍ ടെെമിം​ഗ് അടിസ്ഥാനത്തിലാണ് ഇത്തവണ വള്ളംകളി. ഫിനിഷിം​ഗ് പോയിന്റായ സത്രക്കടവിൽ ഒരോ വള്ളവും കുതിച്ചെത്തുന്ന സമയം രേഖപ്പെടുത്തും. ചുരുങ്ങിയ സമയത്തിനുള്ളിൽ തുഴഞ്ഞെത്തിയ നാല് പള്ളിയോടങ്ങൾ ഫെെനലിൽ പ്രവേശിക്കും.

ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും എ, ബി ബാച്ചുകളിലായുള്ള മത്സരത്തിൽ 50 എണ്ണവും പങ്കെടുക്കും. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുക. ജലമേളയ്ക്ക് പകിട്ടേകാൻ നേവിയുടെ അഭ്യാസ പ്രകടനവും കലാരൂപങ്ങളും ദൃശ്യാവിഷ്കാരവും പമ്പയിൽ ഒരുക്കും.

അതേസമയം നാളെ തൃശൂരിൽ പുലികളിറങ്ങും. 7 സംഘങ്ങളിലേറെയായി 50-ലധികം പുലികളാണ് നാളെ വെെകിട്ട് 4ന് സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനായി ഇറങ്ങുക. 35 മുതൽ 55 വരെയുള്ള പുലികളാണ് ഒരോ സംഘത്തിലും ഉണ്ടാകുക. പെൺപുലികളും കുട്ടിപ്പുലികളും റൗണ്ടിലിറങ്ങും. ചീറ്റപ്പുലി, വരയൻപുലി, കരിമ്പുലി, കടുവപ്പുലി, പുള്ളിപ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി തുടങ്ങി വിവിധ പുലികൾ തൃശൂരിനെ കിടിലം കൊള്ളിക്കാനായി നാളെ നാട്ടിലിറങ്ങും. യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം, ചക്കാമുക്ക് ദേശം, ശക്തൻ പുലിക്കളി സംഘം, ശങ്കരംകുളങ്ങര ദേശം, കാനാട്ടുകര ദേശം, സീതാറാം മിൽ ദേശം പുലിക്കളി സംഘാടകസമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരികസമിതി, അയ്യന്തോൾ ദേശം പുലിക്കളി എന്നീ ദേശങ്ങളുടെ നേതൃത്വത്തിലാണ് ശക്തന്റെ തട്ടകത്തിൽ പുലിയിറങ്ങുക.

പുലികളുടെ ശരീരത്തിൽ തേക്കാനുള്ള ചായങ്ങൾ ദേശങ്ങൾ തയ്യാറാക്കി തുടങ്ങി. പുലികളിയുടെ പശ്ചാത്തലത്തിൽ നാളെ ​സ്വ​രാജ് റൗണ്ടിൽ ​ഗതാ​ഗത നിയന്ത്രണമുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതൽ പുലികളി അവസാനക്കുന്നത് വരെ വാഹനങ്ങൾക്ക് സ്വരാജ് റൗണ്ടിലേക്കും സമീപ റോ‌ഡുകളിലേക്കും പ്രവേശ‌നമില്ല.

Related Stories
Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ