Pennappan: കെവി സുധാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡ് സ്വന്തമാക്കി ആദിയുടെ പെണ്ണപ്പന്‍

Poet Aadhi's Pennappan Poem Selected For Award: എഴുപത്തിയൊന്ന് കൃതികളില്‍ നിന്നാണ് പെണ്ണപ്പന്‍ എന്ന കവിതാ സമാഹാരം അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മികച്ച മുപ്പത്തിയഞ്ച് കവിതകളടങ്ങിയതാണ് പെണ്ണപ്പന്‍ എന്ന കവിതാസമാഹാരം.

Pennappan: കെവി സുധാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡ് സ്വന്തമാക്കി ആദിയുടെ പെണ്ണപ്പന്‍
Published: 

14 Sep 2024 12:15 PM

2024ലെ കെവി സുധാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡിന് കരസ്ഥമാക്കി ആദിയുടെ ”പെണ്ണപ്പന്‍’ എന്ന കവിതാസാമാഹാരം. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഡോ.പത്മനാഭന്‍കാവുമ്പായി, എവി പവിത്രന്‍, ഡോ. സന്തോഷ് വള്ളിക്കാട്, എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുസ്തകം അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

എഴുപത്തിയൊന്ന് കൃതികളില്‍ നിന്നാണ് പെണ്ണപ്പന്‍ എന്ന കവിതാ സമാഹാരം അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മികച്ച മുപ്പത്തിയഞ്ച് കവിതകളടങ്ങിയതാണ് പെണ്ണപ്പന്‍ എന്ന കവിതാസമാഹാരം. പ്രമേയ സ്വീകരണത്തിലെ വ്യത്യസ്തതയും ഭാഷയുടെയും ബിംബകല്പനകളുടെയും സ്വീകരണത്തിലെ സൂക്ഷ്മശ്രദ്ധയും ഭാവുകത്വവും പുതുകവിതയുടെ തിളക്കവും വ്യവസ്ഥാപിത താല്‍പര്യങ്ങളോട് നടത്തുന്ന നിരന്തരകലഹസ്വഭാവവും പെണ്ണപ്പനിലെ എല്ലാ കവിതകളിലുമുണ്ട്. മലയാള കവിതയുടെ അഭിമാനകരമായ വര്‍ത്തമാനത്തെ സാക്ഷ്യപ്പെടുത്തുന്ന കാവ്യസങ്കലനമാണ് ആദിയുടെ കവിതകള്‍ എന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

Also Read: Poet Aadhi: പെണ്ണാണോ എന്ന ചോദ്യം നേരിടുന്ന, അമ്മയുടെ അടിപാവാട കഴുകുന്ന അച്ഛൻ- ചർച്ചയാവുന്ന ആദിയുടെ ‘പെണ്ണപ്പന്‍’

കോഴിക്കോട് സ്വദേശിയാണ് ആദി. യുവകവിതാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍സ്, ആലുവ മലയാള വിഭാഗം മികച്ച എംഎ പ്രബന്ധത്തിനായി ഏര്‍പ്പെടുത്തിയ പ്രൊഫ. മേരി ജൂലിയറ്റ് സ്മാരക പുരസ്‌കാരം (2021) എന്നിവ ആദി നേടിയിട്ടുണ്ട്. കൊടുവള്ളി, സിഎച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ആദി ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ക്വിയര്‍ രാഷ്ട്രീയം പ്രമേയമാക്കി ലേഖനങ്ങളും കവിതകളും എഴുതുന്നു.

ഡിസംബര്‍ മാസം ഏളയാട് യംഗ് സ്റ്റേര്‍സ് ക്ലബ്ബില്‍ നടത്തുന്ന പൊതുസമ്മേളത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഭാരവാഹികളായ പ്രിയേഷ് പി, ബിന്‍സണ്‍ വി തുടങ്ങിയവര്‍ അറിയിച്ചു.

Related Stories
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി
Snake Bite: സ്കൂളും സുരക്ഷിതമല്ല, വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്