5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Murder: പുതുവത്സര രാത്രിയിൽ തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു ; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ

30 Year Old Man Stabbed To Death In Trissur: കുട്ടികളുടെ ഒറ്റ കുത്തിന് ലിവിൻ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മദ്യലഹരിയിൽ ലിവിൻ തങ്ങളെ ആക്രമിച്ചെന്നും ഇതിനിടെയാണ് കുത്തിയതെന്നും പതിനാറുകാരൻ പൊലീസിനോട് പറഞ്ഞു.

Murder: പുതുവത്സര രാത്രിയിൽ തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു ; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ
LivinImage Credit source: Social Media
athira-ajithkumar
Athira CA | Published: 01 Jan 2025 07:34 AM

തൃശ്ശൂർ: പുതുവത്സര രാത്രിയിൽ തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ ന​ഗരത്തിലെ പാലസ് റോഡിന് സമീപമാണ് സംഭവം.
തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ്(30) മരിച്ചത്. കൊലപാതകം നടത്തിയ പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് ലിവിനെ കുത്തിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്ക് പ്രായപൂർത്തിയാകത്തിനാൽ ജുവെെനൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും. ഇരുവരും ​ന​ഗരത്തിലെ സ്കൂളിൽ 9-ാം ക്ലാസിലും 10-ാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ്.

ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം നടന്നത്. പാറമേക്കാവിന് സമീപത്തുള്ള തേക്കിൻകാട് മെെതാനത്ത് കുട്ടികൾ ഇരിക്കുകയായിരുന്നു. കുട്ടികളുടെ അടുത്തേക്ക് വന്ന ലിവിൻ ഇവരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ കെെവശമുണ്ടായിരുന്ന കത്തി എടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ദൃക്സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്നാണ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയത്. പുതുവത്സര രാത്രിൽ കുട്ടികൾ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത ലഹരി പ​ദാർത്ഥങ്ങൾ ഉപയോ​ഗിച്ചിരുന്നോ എന്ന് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

കുട്ടികളുടെ ഒറ്റ കുത്തിന് ലിവിൻ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മദ്യലഹരിയിൽ ലിവിൻ തങ്ങളെ ആക്രമിച്ചെന്നും ഇതിനിടെയാണ് കുത്തിയതെന്നും പതിനാറുകാരൻ പൊലീസിനോട് പറഞ്ഞു.

പ്രതികളുടെ മൊഴി

കൊല്ലപ്പെട്ട ആൾ സദാചാര ​ഗുണ്ടായിസത്തിന് ശ്രമിച്ചു. തങ്ങളെ കത്തിയെടുത്ത് ആക്രമിച്ചു. ഇതിനിടെ സ്വയം രക്ഷാർത്ഥം കത്തി പിടിച്ചു വാങ്ങി കുത്തിയതാണ്. വിദ്യാർത്ഥികളിൽ ഒരാളുടെ കയ്യിൽ കുത്തേറ്റ പാടും ഉണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ

തേക്കിൻകാട് മെെതാനാത്ത് പുതുവത്സരം ആഘോഷിക്കാൻ എത്തിയ വിദ്യാർത്ഥികൾ മണ്ണുത്തി, നെല്ലങ്കര സ്വദേശികളാണ്. ഇവർക്കൊപ്പം പെൺകുട്ടികളും ഉണ്ടായിരുന്നു. ഇത് അടുത്തെത്തി ലിവിൻ ചോദ്യം ചെയ്തതോടെ തർക്കമുണ്ടായി. പിന്നാലെയാണ് കുത്തേറ്റത്. തൃശൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ലിവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.