Fish Gets Stuck in Throat: കടിച്ചുപിടിച്ച കരട്ടിമീന്‍ തൊണ്ടയില്‍ കുടുങ്ങി ഓച്ചിറയില്‍ യുവാവിന് ദാരുണാന്ത്യം; അപകടം മീന്‍പിടിക്കുന്നതിനിടെ
Youth dies after fish gets stuck in throat: ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ആദര്‍ശ് കുളം വറ്റിച്ച് മീന്‍ പിടിക്കാന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനപനത്തിലെ ജീവനക്കാരനായിരുന്നു

ഓച്ചിറയില്‍ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. കായംകുളം പുതുപ്പള്ളി പ്രയാര്‍ തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ് (26) ആണ് മരിച്ചത്. കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് മീന്‍ പിടിക്കാന്‍ ശ്രമിച്ചത്. കുളം വറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വായില്‍ കടിച്ചുപിടിച്ച മീന്‍ ഉള്ളിലേക്ക് പോവുകയായിരുന്നു. കരട്ടി എന്ന മീനാണ് ആദര്‍ശിന്റെ വായില്‍ കുടുങ്ങിയത്.
ഉടന്‍ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ആദര്‍ശ് കുളം വറ്റിച്ച് മീന്‍ പിടിക്കാന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്.




വൃക്കരോഗ വിദഗ്ധന്‍ ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍
പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി. എബ്രഹാമിനെ തുരുത്തിശേരിയിലെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിലെ സീനിയര്‍ സര്‍ജനാനായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടറാണ് ഡോ. ജോര്‍ജ് പി. എബ്രഹാം.