5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Accident Death: വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; സ്വപ്നങ്ങള്‍ ബാക്കിയാക്കി ജിതിന്‍ ഓർമയായി; തനിച്ചായി മേഘ്ന

Accident Death: വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പോലുമാകും മുന്‍പാണ് വിധി ജിതിന്‍റെയും മേഘ്നയുടെയും ജീവിതത്തില്‍ വാഹനാപകടത്തിന്‍റെ രൂപത്തില്‍ എത്തിയത്.

Accident Death: വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; സ്വപ്നങ്ങള്‍ ബാക്കിയാക്കി ജിതിന്‍  ഓർമയായി; തനിച്ചായി മേഘ്ന
ജിതിന്‍ (image credits: social media)
sarika-kp
Sarika KP | Published: 02 Nov 2024 15:22 PM

വയനാട്: ഒന്നിച്ചൊരു ജീവിതം കെട്ടിപ്പടുത്താനുള്ള ശ്രമത്തിലായിരുന്നു ജിതിനും മേഘ്നയും. എന്നാൽ അതിനു കുറച്ചുകാലത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. മേഘനയെ തനിച്ചാക്കി ജിതിൻ യാത്രയായി. ഇതോടെ എന്ത് പറഞ്ഞ് ആ പെൺകുട്ടിയെ ആശ്വാസിപ്പിക്കുമെന്ന് അറിയാതെ ഉഴലുകയാണ് ബന്ധുക്കൾ. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പോലും തികയും മുൻപായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് അപകടത്തിന്റെ രൂപത്തിൽ വിധി എത്തിയത്.

33 വയസുക്കാരൻ ജിതിൻ വയനാട് മൂടക്കൊല്ലി സ്വദേശിയാണ്. കഴിഞ്ഞ മാസം ആദ്യവാരമായിരുന്നു മേഘ്നയുമായുള്ള ജിതിന്‍റെ പ്രണയവിവാഹം. ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു മേഘ്ന. ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഈ തുണിക്കടയില്‍ മേഘ്നയെ കാണാനായി പതിവായി ജിതിൻ എത്തിതുടങ്ങി. പിന്നാലെ ആ കണ്ടുമുട്ടൽ വളർന്ന് പ്രണയമാക്കുകയായിരുന്നു. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നു മേഘ്നയെ അറിയിച്ചു.

Also Read-Kerala Rain Alert: ചക്രവാത ചുഴി, തോരാതെ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

എന്നാൽ ഇരുവരുടെ വിവാ​ഹത്തിനു മേഘ്നയുടെ വീട്ടില്‍നിന്ന് വലിയ സഹകരണമുണ്ടായില്ല. പിന്നാലെ തനിക്ക് പഠിക്കാനാണ് താത്പര്യമെന്നും അതിനുള്ള സാഹചര്യങ്ങളില്ലായിരുന്നു എന്നും മേഘ്ന ജിതിനെ അറിയിച്ചു. തുടർന്ന് ജിതിന്‍ അതിനുള്ള വഴിയും കണ്ടെത്തി. കര്‍ണാടകയിലെ ഒരു കോളജില്‍ മേഘ്നയെ പഠനത്തിനയച്ചു. തന്നെ മനസ്സിലാക്കി കൂടെനില്‍ക്കുന്ന ഒരു തുണ തനിക്കൊപ്പമുണ്ടെന്ന ആശ്വാസത്തില്‍‌ മേഘ്ന പുതിയ ഒരു ജീവിത്തിലേക്കുള്ള ആരംഭം അവിടെ നിന്ന് തുടങ്ങി.

എന്നാൽ ഒക്ടോബര്‍ 31ന് കര്‍ണാടക ചാമരാജനഗറില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ ജിതിൻ മരണപ്പെടുകയായിരുന്നു. ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് മറ്റൊരു വാനിടിച്ചാണ് അപകടമുണ്ടായത്. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന വാന്‍ ജിതിന്‍ ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജിതിന്‍ മരിച്ചു. പരിക്കുപറ്റിയ മൂന്നുപേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു ജിതിന്‍റെ സംസ്കാരച്ചടങ്ങ്.