5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Accident: എട്ടുവർഷം നീണ്ട പ്രണയം; ജീവിച്ച് കൊതി തീരും മുൻപേ മടക്കം; അനുവിന്റെ ജന്മദിനം ആഘോഷമാക്കാൻ തീരുമാനിച്ച നിഖിൽ; നോവായി നവദമ്പതികൾ

Car Accident Pathanamthitta: തിങ്കളാഴ്ചയാണ് ദമ്പതികൾ മലേഷ്യയിലേക്ക് പോയത്. നാളെ അനുവിന്റെ ജന്മദിനമാണ്. ഇത് ആഘോഷിക്കാനുള്ള തീരുമാനത്തിലായിരുന്നു നിഖിൽ. ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറന്നെത്തിയതായിരുന്നു ഇവർ.

Pathanamthitta Accident: എട്ടുവർഷം നീണ്ട പ്രണയം; ജീവിച്ച് കൊതി തീരും മുൻപേ മടക്കം; അനുവിന്റെ ജന്മദിനം ആഘോഷമാക്കാൻ തീരുമാനിച്ച നിഖിൽ; നോവായി നവദമ്പതികൾ
നിഖിലും അനുവും (image credits:social media)
sarika-kp
Sarika KP | Published: 15 Dec 2024 15:36 PM

പത്തനംതിട്ട: മുവാറ്റുപുഴ – പുനലൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നവദമ്പതികളായ നിഖിലും അനുവും ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. പിന്നീട് അങ്ങോട്ടേക്ക് തങ്ങൾ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിലായിരുന്നു അവർ. എന്നാൽ സന്തോഷത്തിന്റെ ആദ്യ നാളുകളില്‍ തന്നെ വിധി മറ്റൊന്നായിരുന്നു. മലേഷ്യയിൽ മധുവിധു കഴിഞ്ഞ് മടങ്ങും വഴി വാഹനാപകടം ഇരുവരുടെയും ജീവൻ കവർന്നു.

മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാർ ഞായറാഴ്ച പുലർച്ചെ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലിടിക്കുകയായിരുന്നു. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ല് ജംക്‌ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. അപകടത്തിൽ അനുവിന്റെ പിതാവ് ബിജു പി ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനുമാണ് മരിച്ച മറ്റു രണ്ടുപേര്‍. യാത്ര കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇവരെ രണ്ട് അച്ഛന്മാരും കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ചയാണ് ദമ്പതികൾ മലേഷ്യയിലേക്ക് പോയത്. നാളെ അനുവിന്റെ ജന്മദിനമാണ്. ഇത് ആഘോഷിക്കാനുള്ള തീരുമാനത്തിലായിരുന്നു നിഖിൽ. ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറന്നെത്തിയതായിരുന്നു ഇവർ. എന്നാൽ ഇന്ന് നാടും വീടും അവരെ ഓർത്ത് കണ്ണീരിൽ മുങ്ങുന്ന ഹൃദയഭേദകമായ കാഴ്ച. നിഖിൽ കാനഡയിൽ ക്വാളിറ്റി ടെക്നീഷ്യനാണ്. അനു എംഎസ്ഡബ്യൂ പൂർത്തിയാക്കി.

Also Read: വിവാഹം കഴിഞ്ഞ് 15 നാൾമാത്രം, മലേഷ്യയിലേക്ക് സ്വപ്ന യാത്ര; നോവായി അനുവും നിഖിലും

അടുത്ത മാസം നിഖിലിന്റെയും കൂടെ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്.  അതേസമയം ഇരുവരുടെയും അവസാന യാത്രയും ഒരു പള്ളിയിൽ വച്ചാണ്. വിദേശത്ത് നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് ബന്ധുക്കൾ അറിയിച്ചു. ഒരേ ദിവസം തന്നെ സംസ്കാര ശുശ്രൂഷകൾ നടത്താനാണ് ആലോചിക്കുന്നത്.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആശൂപത്രിയിൽ മൃതദേഹം സൂക്ഷിച്ചുവച്ചിരിക്കുകയാണ്.

അപകത്തിൽ കാർ പൂർണമായും തകർന്നിരുന്നു. തുടർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അനുവൊഴിക്കെ മറ്റുള്ളവരെല്ലാം സംഭവ സ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങി. അനുവിന് ജീവൻ ഉണ്ടായിരുന്നെന്നും കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു. തെലങ്കാനയിലെ ഹെെദരാബാദ് സ്വദേശികളായ അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസിലേക്കാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. മുവാറ്റുപുഴ- പുനലൂർ ദേശീയപാതയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.