‘Bullet Lady’ Arrested: ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴി ലഹരിമരുന്നു വിൽപന; മെത്താഫിറ്റമിനുമായി ‘ബുള്ളറ്റ് ലേഡി’ പിടിയിൽ
'Bullet Lady' Arrested With 4 Grams of Methamphetamine: വിൽപന നടത്താൻ ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കണ്ണൂർ: പയ്യന്നൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി.നിഖിലയെയാണ്(30) എക്സൈസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖില എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. വിൽപന നടത്താൻ ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴി ലഹരിമരുന്നു വിൽപ്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ് രീതി. ഇതിനാൽ ‘ബുള്ളറ്റ് ലേഡി’ എന്ന പേരിലും ഈ സ്ത്രീ അറിയപ്പെട്ടിരുന്നു. ഇവർ നേരെത്തെയും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്.ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് അന്നും പാക്കറ്റുകളിലാക്കിയ കഞ്ചാവുകൾ പിടിച്ചെടുത്തത്.
Also Read: എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക്…; ഫാമിലി വീസ തട്ടിപ്പിൽ ഭർത്താവ് അറസ്റ്റിൽ, പ്രതികരണം ഇങ്ങനെ
ഇതിനു പിന്നാലെയാണ് വീണ്ടും പിടിയിലാകുന്നത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്തുണ്ടായ സൗഹൃദങ്ങൾ വഴിയാണ് മയക്കുമരുന്ന് വിൽപ്പന ആരംഭിച്ചത് എന്നാണ് എക്സൈസ് പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിൽ പോലീസ് പിടിയിലായി. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷായെ (20) ആണ് പോലീസ് പിടിയിലായത്. അറസ്റ്റിലായ ഇയാൾ സ്റ്റേഷനിൽ എത്തിച്ചും ആക്രമണം നടത്തി. സ്റ്റേഷനിലെ ചില്ലു ഭിത്തിയും വാതിലും യുവാവ് അടിച്ചു തകർത്തു. ബൈപാസിൽ പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ ബൈക്ക് ഓടിച്ച യുവാക്കളെ പോലീസ് പട്രോളിങ് സംഘം തടയുകയായിരുന്നു.