Ganesh Kumar Vs. Suresh Gopi: ‘കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍, പിന്നാലെ വൈറലായി പഴയ വീഡിയോ

K.B. Ganesh Kumar Mocking Suresh Gopi: സുരേഷ് ഗോപിയുടെ കാറിലും കുറെക്കാലം ഉണ്ടായിരുന്നുവെന്നും അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Ganesh Kumar Vs. Suresh Gopi: ‘കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍, പിന്നാലെ വൈറലായി പഴയ വീഡിയോ

Kb Ganesh Kumar

sarika-kp
Published: 

07 Apr 2025 21:28 PM

പാലക്കാട്: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ‘കമ്മീഷണർ’ എന്ന സിനിമ ഇറങ്ങിയ കാലത്ത് കാറിന്റെ പുറകിൽ കുറെക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നുവെന്നാണ് ​ഗണേഷ് പറയുന്നത്. ഇക്കാര്യം തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയുമെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു. മാധ്യമങ്ങളോട് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുൻ അനുഭവം വെളിപ്പെടുത്തുകയായിരുന്നു ഗണേഷ് കുമാർ.

‘കമ്മിഷണര്‍ എന്ന ചിത്രത്തിൽ ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചതിനു ശേ‌ഷമാണ് പോലീസ് തൊപ്പി കാറിന്റെ പിന്നിൽ വച്ചത്. സാധാരണയായി ഉന്നത പൊലീസുകാർ‌ ഇത്തരത്തിൽ വെക്കാറുണ്ടെന്നും അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിലും കുറെക്കാലം ഉണ്ടായിരുന്നുവെന്നും അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Also Read:മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ

എന്നാൽ ​ഗണേഷ് കുമാറിന്റെ രൂക്ഷ വിമർശനത്തിനു പിന്നാലെ വൈറലായി സുരേഷ് ​ഗോപിയുടെ പഴയ വീഡിയോ. കമ്മീഷണര്‍ സിനിമയിലെ തൊപ്പി ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായി തളര്‍ന്ന് പോയ ഷെഫീഖ് എന്ന കുട്ടിക്ക് താൻ സമ്മാനിച്ചെന്ന് സുരേഷ് ഗോപി പറയുന്ന വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്‍റെ പിറന്നാളിന് സുരേഷ് ഗോപി കാണുവാനെത്തിയത്, ഇവിടെയെത്തിയ സുരേഷ് ​ഗോപി ഷെഫീഖിനായി കേക്ക് മുറിച്ചും കമ്മീഷണര്‍ സിനിമയിലെ ഡയലോഗും പറഞ്ഞാണ് മടങ്ങിയത്. പിറന്നാളിന് സുരേഷ് ​ഗോപിയെ കാണണമെന്ന് ഷെഫീഖ് പറഞ്ഞിരുന്നു. ഇതോടെയാണ് സുരേഷ് ഗോപി തൊടുപുഴയിലെ വീട്ടിൽ എത്തിയത്.

Related Stories
Kerala Weather Update: കേരളത്തിൽ ഇന്ന് ചൂട് കൂടും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യത
Sabarimala Pilgrim Bus Accident: എരുമേലി – ശബരിമല പാതയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞു; ഒരാൾ മരിച്ചു
Asha Workers’ Protest: ആശമാരുടെ സമരം 67-ാം ദിവസത്തിലേക്ക്; പ്രതിപക്ഷ നേതാവ് ഇന്ന് സമരപന്തലിൽ
Karunagapalli Family Suicide: കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തി അമ്മയും ജീവനൊടുക്കി; സംഭവം ഭർത്താവ് വിദേശത്തുനിന്ന് വരുന്ന ദിവസം
K Sudhakaran: ‘വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി എകെ ബാലൻ മാറിയത് ദയനീയമായ കാഴ്ച’; മറുപടിയുമായി കെ സുധാകരൻ
Vlogger Thoppi Arrest : ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി; വ്ളോഗർ തൊപ്പി പോലീസ് കസ്റ്റഡിയിൽ
എതിരാളികളെ തകർക്കും ചാണക്യ തന്ത്രങ്ങൾ
ദിവസവും ഒരു കിവി കഴിച്ചാൽ
തൊപ്പിക്ക് ഒരു മാസം ലഭിക്കുന്ന വരുമാനം എത്രയാണ്?
മെഹന്ദി ചടങ്ങ് ആഘോഷമാക്കി നടി അഭിനയ