5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Priest Arrested: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിനിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

Priest Arrested For Assaulting Student: ഇക്കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ പിറവന്തൂര്‍ വന്മളയിലെ കാട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇയാൾ പീഡിപ്പിച്ചെന്നാണ് പോലീസ് പറ‍യുന്നത്. പുനലൂരിലും പത്തനാപുരത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ഇയാൾ ചെയ്തിരുന്നു.

Priest Arrested: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിനിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍
കിഷോർ കൃഷ്ണൻ Image Credit source: social media
sarika-kp
Sarika KP | Published: 25 Jan 2025 07:54 AM

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റില്‍. പിറവന്തൂര്‍ കുമരംകുടി വലിയറപച്ച ഗീതാഭവനത്തില്‍ കിഷോര്‍ കൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്. പത്തനാപുരം കാര്യറ സര്‍ക്കാരുമുക്ക് ചുമടുതാങ്ങിയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ പിറവന്തൂര്‍ വന്മളയിലെ കാട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇയാൾ പീഡിപ്പിച്ചെന്നാണ് പോലീസ് പറ‍യുന്നത്. പുനലൂരിലും പത്തനാപുരത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ഇയാൾ ചെയ്തിരുന്നു.

സംഭവം കേസായതോടെ ഇയാൾ നാടുവിട്ടു, തുടർന്ന് മുംബൈയിലേക്ക് എത്തി അവിടെ പല ക്ഷേത്രങ്ങളിലായി പൂജാരിയായി കഴിയുന്നതിനിടെയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതി മുംബൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂരിൽ നിന്നും പോലീസ് മുംബൈയില്‍ എത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും പ്രതി കടന്നിരുന്നു. തുടർന്ന് ഇയാൾ നാട്ടിലെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുന്നലയില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

Also Read:കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ പതുങ്ങി നിന്നു; കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

അതേസമയം കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായിരുന്നു. തിരുവനന്തപുരം കവലയൂർ കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ബിൻഷാദ് (25) ആണ് പിടിയിലായത്. ഇൻസ്റ്റാ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഈ മാസം 18ന് ഉച്ചയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ എത്തിയ ബിൻഷാദ് വഴിയിൽ തടഞ്ഞുവച്ച് നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.