5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Mid Day Meal Menu : അച്ചാറ് കൊടുത്ത് പറ്റിക്കേണ്ട, സ്കൂളിൽ പച്ചക്കറി തന്നെ ഉച്ചയ്ക്ക് വിളമ്പണം, പുതിയ സർക്കുലർ എത്തി

Vegetables and fruits are mandatory for school lunches: ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും സർക്കുലറിൽ പ്രത്യേകം എടുത്തു പറയുന്നു. ഫണ്ട് ലഭ്യത അനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ട്.

Kerala Mid Day Meal Menu : അച്ചാറ് കൊടുത്ത് പറ്റിക്കേണ്ട, സ്കൂളിൽ പച്ചക്കറി തന്നെ ഉച്ചയ്ക്ക് വിളമ്പണം, പുതിയ സർക്കുലർ എത്തി
പ്രതീകാത്മകചിത്രം ( Image – SOPA Images/ Getty Images)
aswathy-balachandran
Aswathy Balachandran | Updated On: 24 Oct 2024 13:27 PM

തിരുവനന്തപുരം: സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നിന്ന് കഞ്ഞിയും പയറും മാറ്റി ചോറും കറികളുമാക്കിയിട്ട് വർഷങ്ങളായി. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ തുടങ്ങിയ ഈ പദ്ധതിയിൽ പരിഷ്കരണം വരുത്തി പുതിയ സർക്കുലർ ഇപ്പോൾ എത്തിയിരിക്കുകയാണ്.
സ്കൂളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിൽ പറയുന്നത്.

വ രണ്ടും കറികളായി കണക്കാക്കാനാകില്ലെന്നാണ് പറയുന്നത്. മേൽനോട്ട ചുമതലയുള്ള ഓഫിസർമാർ സ്കൂളുകൾക്കു നൽകുന്ന വിശദീകരണത്തിലാണ് ഇങ്ങനെ പറയുന്നത്. എന്നാൽ പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത്തരത്തിൽ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകുവെന്ന് അധ്യാപകർ വാദിക്കുന്നു.

ALSO READ –  നവീൻ ബാബുവിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്ത

ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും സർക്കുലറിൽ പ്രത്യേകം എടുത്തു പറയുന്നു. ഫണ്ട് ലഭ്യത അനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ട്. എന്നാൽ തുച്ഛമായ സർക്കാർ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാൽ നിലവിലുള്ള രീതിയിൽ പദ്ധതി നടത്താൻ പോലും ബുദ്ധിമുട്ടുകയാണ്. പല സ്കൂൾ അധികൃതരും ഇത് തുറന്നു സമ്മതിക്കുന്നുണ്ട്. എൽ പി സ്കൂളിൽ 6 രൂപയും യുപിയിൽ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണ വിഹിതം എന്നാണ് കണക്ക്.

സ്കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ച് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാം എന്നാണു വകുപ്പിന്റെ നിർദേശത്തിൽ പറയുന്നത്. തദ്ദേശ സ്ഥാപന സഹകരണത്തോടെയും സ്പോൺസർഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നും ചട്ടത്തിൽ പറയുന്നു.

ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴം നൽകുന്ന അധിക പോഷണ പദ്ധതിയിൽ ഉൾപ്പെടുത്താൻ രക്ഷിതാക്കളിൽ നിന്നു പ്രത്യേക സമ്മതപത്രം വാങ്ങണമെന്നും നിർദേശത്തിൽ പറയുന്നു. കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമർപ്പിക്കാൻ പ്രത്യേകം പെട്ടി സ്ഥാപിക്കണമെന്നും സർക്കുലറിലുണ്ട്.

Latest News