5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Acid Attack: വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ

Acid Attack On Women: യുവതി താമസിക്കുന്ന കടവൂരിലെ വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയതെന്നാണ് വിവരം. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസിൽ കരുതിയ ആസിഡ് ജനൽവഴി ഒഴിച്ചാണ് ആക്രമണം നടത്തിയത്. ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്.

Acid Attack: വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ
അറസ്റ്റിലായ പ്രതി റെജി. (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 18 Sep 2024 10:14 AM

കൊച്ചി: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിക്ക് നേരേ ആസിഡ് ആക്രമണം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കടവൂർ ചാത്തമറ്റം പാറേപ്പടി കാക്കുന്നേൽ വീട്ടിൽ റെജി (47)യെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. സെപ്റ്റംബർ ഒമ്പതാം തീയതി രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

യുവതി താമസിക്കുന്ന കടവൂരിലെ വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയതെന്നാണ് വിവരം. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസിൽ കരുതിയ ആസിഡ് ജനൽവഴി ഒഴിച്ചാണ് ആക്രമണം നടത്തിയത്. ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്. ഇതുകൂടാതെ പിന്നീട് സെപ്റ്റംബർ 15-ാം തീയതി പ്രതി വീണ്ടും വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവതിയെയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ALSO READ: നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ തുടരുന്നു

റെജിയുടെ വിവാഹാഭ്യർഥന യുവതി നിരസിച്ചതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇൻസ്‌പെക്ടർ കെ ബ്രിജുകുമാർ, എസ്ഐമാരായ റോജി ജോർജ്, സജി, സിപിഒമാരായ ലിജേഷ്, സുമോദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.