Mother And Children Dies: കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷകയും രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ചു

Mother and Two Daughters Dies: സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്‌മോൾ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.

Mother And Children Dies: കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷകയും രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ചു

പ്രതീകാത്മക ചിത്രം

sarika-kp
Published: 

15 Apr 2025 16:52 PM

കോട്ടയം: ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ചു. പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസും നാലും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. ജിസ്‌മോൾ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആണ്.

ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്‌മോൾ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇങ്ങോട്ടേക്ക് ഇറങ്ങുന്നത് ആരും കണ്ടില്ല.

പിന്നീട് ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മറ്റ് രണ്ട് പേരെയും കണ്ടെത്തിയത്. ഇവരെ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:‘അച്ഛനില്ലാതെ വളര്‍ത്തിയ കുട്ടിയാണ്’; ചങ്കുതകർന്ന് അമ്മ; ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ;നേര്യമംഗലം അപകടത്തിൽ നോവായി അനീറ്റ

ഇതിനു പിന്നാലെ നടത്തിയ പരിശോ​ധനയിൽ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം വിവരം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണ്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories
India Pakistan Conflict: മുന്നറിയിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി; സൈറൺ മുഴങ്ങിയാൽ എന്തു ചെയ്യണം; അറിയേണ്ടതെല്ലാം
Kerala SSLC Results 2025: എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു; മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി
Railway Updates : വേളാങ്കണ്ണിയിലേക്ക് ഇനി പുതിയ സ്പെഷ്യൽ ട്രെയിനും; ബുധനാഴ്ച മുതൽ സർവീസ് ആരംഭിക്കും
Shahabas Death Case: ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചു
Kerala Lottery Result Today: ഒരു കോടി അടിച്ചോ? ഒന്ന് നോക്കിക്കോ; സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
Alert In Kasaragod: കാസർകോട് ജില്ലയിലും ജാ​ഗ്രത: മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും സുരക്ഷയും
യുദ്ധ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?