Kollam Family Death: കൊല്ലത്ത് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

Family Death Occurred in Mayyanad, Kollam: ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Kollam Family Death: കൊല്ലത്ത് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

അജീഷും സുലുവും

sarika-kp
Published: 

19 Mar 2025 14:22 PM

കൊല്ലം: മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുലു (36) ആദി (2) എന്നിവരാണ് മരിച്ചത്. മകൻ ആദിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ഇതിനു പിന്നാലെയാണ് മാതാപിതാക്കൾ ജീവനൊടുക്കിയത്. കുട്ടിയെ കട്ടിലിലും അജീഷിനെയും സുലുവിനെയും തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വാടകവീട്ടിൽ ഇവർക്കൊപ്പം അജീഷിന്റെ മാതാപിതാക്കളായ അമ്മ ലൈലാകുമാരിയും അച്ഛൻ അനിൽകുമാറും താമസിക്കുന്നുണ്ട്. രാവിലെ എഴുന്നേൽക്കുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവർ ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Also Read:കൊലയ്ക്ക് കാരണം സൗഹൃദത്തിലുണ്ടായ വിള്ളൽ, കുത്തിയത് തേജസാണെന്ന് അറിഞ്ഞിട്ടും മറച്ച് വച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുൻപാണ് നാട്ടിലേക്കെത്തിയത്. ഇപ്പോൾ കൊല്ലത്ത് ഒരു വക്കീൽ ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയിൽ അജീഷിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ദമ്പതികൾ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനു പുറമെ കടുത്ത സാമ്പത്തിക ബാധ്യത ഇവർക്കുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. കുട്ടിക്കും ജനന സമയം മുതൽ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് ധാരാളം പണം ചെലവായിരുന്നു. ഇതിനു പുറമെ വീട് വച്ചതിനെ തുടർന്ന് സാമ്പത്തികബാധ്യതകളുണ്ടാകുകയും പുതിയ വീട് വിൽക്കേണ്ടതായി വരികയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Stories
Kerala Lottery Results: 80 ലക്ഷവും കൊണ്ട് ഭാഗ്യമെത്തി, ആ നമ്പര്‍ നിങ്ങളുടെ കയ്യിലോ? കാരുണ്യലോട്ടറി ഫലം അറിയാം
IB officer Megha’s Death: ‘ഫെബ്രുവരിയിലെ ശമ്പളവും യുവാവിന് അയച്ചു; മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പിതാവ്
P P Divya: എഡിഎം നവീൻ ബാബുവിന്റെ മരണം; ഏകപ്രതി പി പി ദിവ്യയെന്ന് കുറ്റപത്രം
Eid Al Fitr 2025: ചെറിയ പെരുന്നാളിൻ്റെ നിലാവ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും?; ഇത്തവണ നമുക്ക് എപ്പോഴാവും പെരുന്നാൾ?
Kerala University Answer Paper Missing: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
Kerala Rain Alert: മഴ പോയിട്ടില്ല..! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ മുന്നറിയിപ്പ്
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്
വിറ്റാമിൻ സിയുടെ കുറവുണ്ടോ?
വേനല്‍ച്ചൂടില്‍‌ വെള്ളരിക്ക കഴിക്കൂ