5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thiruvalla accident : മകൻ ആശുപത്രിയിൽ; തിരുവല്ലയിൽ കാറിന് തീപ്പിടിച്ച് ദമ്പതികൾ വെന്തുമരിച്ചു

Thiruvalla car accident death : ആദ്യം കാറിനകത്ത് ഒരാൾ മാത്രമേ ഉള്ളൂ എന്നായിരുന്നു ധാരണ. പിന്നീട് തീയണച്ചപ്പോൾ മറ്റൊരു മ‍ൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് കൂട്ടിച്ചേർത്തു.

Thiruvalla accident : മകൻ ആശുപത്രിയിൽ; തിരുവല്ലയിൽ കാറിന് തീപ്പിടിച്ച് ദമ്പതികൾ  വെന്തുമരിച്ചു
aswathy-balachandran
Aswathy Balachandran | Published: 26 Jul 2024 16:21 PM

പത്തനംതിട്ട: മകൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അച്ഛനും അമ്മയും കാറിൽ വെന്തു മരിച്ചു. തിരുവല്ല വേങ്ങലിലാണ് കാറിന് തീപിടിച്ച് ദമ്പതികൾ വെന്തുമരിച്ചത്. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.

പട്രോളിങിന് എത്തിയ പോലിസാണ് തീ കത്തുന്ന നിലയിൽ കാർ കണ്ടത്. തുടർന്ന് അവർ വിവരം ഫയർഫോഴ്‌സിനെ അറിയിച്ചു. ചവറിന് തീപിടിച്ചതാണെന്നാണ് ആദ്യം ഇവർ കരുതിയത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് കാറിനാണ് തീപിടിച്ചതെന്ന് മനസിലാക്കിയതെന്നും പോലീസ് വ്യക്തമാക്കി.

ALSO READ – തൃശൂരിലെ മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടി രൂപ തട്ടി; ജീവനക്കാരി മുങ്ങി

ആദ്യം കാറിനകത്ത് ഒരാൾ മാത്രമേ ഉള്ളൂ എന്നായിരുന്നു ധാരണ. പിന്നീട് തീയണച്ചപ്പോൾ മറ്റൊരു മ‍ൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇവരുടെ മകൻ കുറെ ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇത് സംബന്ധിച്ചുള്ള ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇവർ. ഇത് കാരണം ആത്മഹത്യ ചെയ്തതാണോ എന്നും സംശയുമുണ്ട്. തുകലശേരി സ്വദേശി തോമസ് ജോർജിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തിയ നിലയിൽ കണ്ടെത്തിയത്.

എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവം നടന്നതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റെന്തങ്കിലും കാരണത്താൽ കാറിന് തീപിടിച്ചതാണോ എന്ന അന്വേഷണവും ഇതിനൊപ്പം നടക്കുന്നുണ്ട്.