5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Brain eating amoebas: തലച്ചോറ് തിന്നുന്ന അമീബ; ലക്ഷണങ്ങൾ, പ്രത്യേകത, പ്രതിരോധം

Brain eating amoebas: അമീബയുടെ പ്രവർത്തനങ്ങൾ അതിവേ​ഗത്തിലാണെന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ടു വേ​ഗത്തിൽ രോ​ഗം മൂർഛിക്കാനും സാധ്യത ഉണ്ട്.

Brain eating amoebas: തലച്ചോറ് തിന്നുന്ന അമീബ; ലക്ഷണങ്ങൾ, പ്രത്യേകത, പ്രതിരോധം
aswathy-balachandran
Aswathy Balachandran | Updated On: 16 May 2024 13:33 PM

മലപ്പുറം : കേരളത്തിൽ വീണ്ടും മസ്തിഷക ജ്വരം സംബന്ധിച്ചുള്ള ഭീതി പടരുകയാണ്. മലപ്പുറം സ്വദേശിനിയായ അഞ്ചുവയസ്സുകാരിയ്ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ജാ​ഗ്രത പുലർത്തേണ്ടതിനെപ്പറ്റിയാണ് ഇപ്പോഴത്തെ ചർച്ചകൾ. ഇതിനിടെ ഏകദേശം 14 പേർ നിരീക്ഷണത്തിലാണ്. കടലുണ്ടി പുഴയിൽ കുളിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയ്ക്ക് രോ​ഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇതുകൊണ്ടു തന്നെ അവിടെ കുളിച്ചവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സ ഒരു വശത്ത് പുരോ​ഗമിക്കുമ്പോൾ മറുവശത്ത് പ്രതിരോധ പ്രവർത്തനങ്ങളും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും ഊർജ്ജിതമായി നടക്കുന്നു.
കേരളത്തിൽ ഇതാദ്യമായല്ല മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഇതിനു മുമ്പേയും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിൽ ആലപ്പുഴയിൽ 15 വയസ്സുകാരൻ ഇതുവന്ന് മരിച്ചതിനേത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. അതിനു മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അമീബ എന്ന ഭീകരൻ

സയൻസ് ഫിക്ഷൻ നോവലിൽ നിന്ന് ഇറങ്ങി വന്ന ഒരു സൂക്ഷ്മാണുവിനെപ്പോലെയാണ് മസ്തിഷ്കം തിന്നുന്ന അമീബ. വളരെ ചെറുത് എന്നാൽ അതീവ അപകടകാരി എന്ന് വിളിക്കാവുന്ന ഇത്തിരിക്കുഞ്ഞൻ. പ്രോട്ടോസോവ എന്ന ഇനത്തിൽ പെടുന്ന ഇവ ഏക കോശ ജീവിയാണ്. സെല്ലുകളെ ശുദ്ധജലത്തിലും മലിനീകരിക്കപ്പെടാത്ത മണ്ണിലും മാത്രമാണ് ഇത് വളരുന്നത്.

ഇവയുടെ പ്രവർത്തനകാലം വേനലിലാണ് എന്ന് പറയാം. കാരണം ചൂടുള്ള ശുദ്ധജലമാണ് ഈ അമീബകൾക്ക് ഏറെ പ്രിയം. വേനൽക്കാലത്ത് കുളിക്കാൻ ശുദ്ധജലം തേടി എത്തുന്നവരാണ് ഇതിന്റെ ഇരകൾ. വെള്ളത്തിൽ നീന്തുന്ന സമയത്ത് മൂക്കിലൂടെ ഇത് ശരീരത്തിൽ പ്രവേശിക്കുന്നു. പിന്നീട് പതിയ തലച്ചോറിലേക്ക് നീങ്ങുന്നു.

ALSO READ- സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ലക്ഷണങ്ങള്‍ ഇങ്ങനെ

അവിടെ എത്തിയ ശേഷം മസ്തിഷ്കത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇതാണ് ഇവയുടെ പ്രവർത്തന രീതി. പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. വേനൽ കടുക്കുമ്പോഴാണ് ഇവ പുറത്തു വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നെയ്ഗ്ലേരിയ ഫൗലേരി (Naegleria fowleri) എന്നാണ് ഇതിൻ്റെ ശാസ്ത്രനാമം.

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോൾ മസ്തിഷ്കത്തിലെ കോശങ്ങളെ ഇവ വലയം ചെയ്യുകയും വിഴുങ്ങുകയും ചെയ്യുന്നു ( എൻ​ഗൾഫിങ്). തുടർന്ന് നീർക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാകുമ്പോഴാണ് ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുക. ജപ്പാൻ ജ്വരം, നിപ്പ പോലുള്ള രോഗങ്ങളിൽ രോ​ഗം കൂടി അത് പിന്നീട് മസ്തിഷ്ക ജ്വരമാകുകയാണ് ചെയ്യുന്നത്.

ലക്ഷണങ്ങൾ

അണുബാധ ഉണ്ടായി അഞ്ചു ദിവസത്തിനു ശേഷമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. ഇത് 12 ദിവസം വരെ നീളാം എന്നാണ് കണക്ക്.
തലവേദന, പനി, ഓക്കാനം, ഛർദ്ദി, മാനസിക സമ്മർദ്ദം, എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. അമീബയുടെ പ്രവർത്തനങ്ങൾ അതിവേ​ഗത്തിലാണെന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ടു വേ​ഗത്തിൽ രോ​ഗം മൂർഛിക്കാനും സാധ്യത ഉണ്ട്.

പ്രതിരോധം

  • തടാകങ്ങളിലോ കുളങ്ങളിലോ ഇപ്പോൾ കുളിക്കാൻ പോകുമ്പോൾ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്.
  • കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക.
  • കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക
  • ഇവ മൂക്കിലൂടെ പ്രവേശിക്കുന്നതിനാൽ നീന്തുമ്പോൾ നോസ് ക്ലിപ് ധരിക്കാൻ ശ്രമിക്കുക
  • മുങ്ങാംകുഴിയിട്ട് നീന്തുന്നതും വെള്ളത്തിൽ ഏറെ നേരം മുങ്ങിക്കിടക്കുന്നതും കഴിവതും ഒഴിവാക്കുക
    നീന്തലിനു ശേഷം വൃത്തിയായി കുളിക്കാൻ മറക്കരുത്
  • രോ​ഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം