91 Year Old Man Attacks Wife: മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ശല്യം ചെയ്തു; 88കാരിയായ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച് 91കാരൻ, ഒടുവിൽ ജാമ്യം
91 Year Old Man Stabs 88 Year Old Wife: 91കാരൻ ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മാർച്ച് 21 മുതൽ പ്രതി ജയിലിൽ കഴിയുകയാണ്.

കൊച്ചി: 88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച 91കാരനായ ഭർത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അവസാന നാളുകളിൽ ഭാര്യ മാത്രമേ ഉണ്ടാകൂവെന്ന് കോടതി ഓർമിപ്പിച്ചു. ഇരുവരും ഒരുമിച്ച് ജീവിത ഇന്നിംഗ്സ് സന്തോഷത്തോടെ പൂർത്തിയാക്കട്ടെ എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആണ് കേസിൽ വിധി പറഞ്ഞത്.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ബുദ്ധിമുട്ടിച്ചതാണ് അക്രമണത്തിലേക്ക് നയിച്ചത്. 91കാരൻ ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പുത്തൻകുരിശ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാർച്ച് 21 മുതൽ പ്രതി ജയിലിൽ കഴിയുകയാണ്. പ്രതിക്ക് സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: വരാപ്പുഴയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം: 13 വിദ്യാർത്ഥികൾക്ക് പരിക്ക്
ഭാര്യയാണ് തന്റെ കരുത്തെന്ന് ഭർത്താവും, ഭർത്താവാണ് ശക്തിയെന്ന് ഭാര്യയും മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. പ്രായം ഇരുവരുടെയും സ്നേഹത്തിന്റെ മാറ്റ് കൂട്ടിയതുകൊണ്ടാണ് ഭർത്താവിനെ ഭാര്യ നിരന്തരം നിരീക്ഷിക്കുന്നത്. അതാണ് പിന്നീട് സംശയത്തിലേക്ക് നയിച്ചത്. എൻ എൻ കക്കാടിന്റെ ‘സഫലമീ യാത്ര’ എന്ന കവിതയും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ ഉൾപ്പെടുത്തി. 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവുമാണ് വ്യവസ്ഥ.