5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Student Missing Case: പരീക്ഷയ്ക്ക് പോയ കുട്ടി തിരികെ വീട്ടിലെത്തിയില്ല; എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

Student Missing Case: പരീക്ഷയെഴുതാൻ സ്കൂളിൽ പോയ ഫാത്തിമ പിന്നീട് തിരികെ വന്നിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

Student Missing Case: പരീക്ഷയ്ക്ക് പോയ കുട്ടി തിരികെ വീട്ടിലെത്തിയില്ല; എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി
Fathima Nitha
nithya
Nithya Vinu | Published: 15 Mar 2025 21:33 PM

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശ്ശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദയെയാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം 11ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാൻ സ്കൂളിൽ പോയ ഫാത്തിമ പിന്നീട് തിരികെ വന്നിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

എസ്എച്ച്ഒ, താമരശേരി പൊലീസ് സ്റ്റേഷൻ: 9497987191
സബ് ഇൻസ്പെക്ടർ, താമരശേരി പൊലീസ് സ്റ്റേഷൻ: 9497980792
താമരശേരി പൊലീസ് സ്റ്റേഷൻ: 0495-2222240

READ ALSO: ‘നൃത്തം ചെയ്തില്ലെങ്കിൽ സസ്പെൻഷൻ’; പൊലീസുകാരനെ ഭീക്ഷണിപ്പെടുത്തി ലാലു പ്രസാദിന്റെ മകൻ, വിഡിയോ

രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരൻ മോഷ്ടിച്ചു; വീഴ്ച പത്തോളജി വിഭാഗത്തിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രോഗനിർണയത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി. ആശുപത്രിയിലെ പാത്തോളജി ഡിപ്പാർട്മെന്റിലേക്ക് വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷ്ടിക്കപ്പെട്ട ബോക്സിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആക്രി വില്പനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

രാവിലെ ആംബുലൻസിലെ ജീവനക്കാർ പത്തോളജി ലാബിന് സമീപം സാമ്പിളുകൾ കൊണ്ടു വെച്ചിരുന്നു. ഈ സാമ്പിളുകളാണ് മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രി വില്പനക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ പത്തോളജി ലാബിന് സമീപമുള്ള സ്റ്റെയർകെയ്സിന് സമീപം വച്ച ശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഈ സമയത്താണ് ആക്രി വില്പനക്കാരൻ സ്പെസിമെനുകൾ മോഷ്ടിച്ചത്.

അതേസമയം, ആക്രിയാണെന്ന് കരുതിയാണ് താൻ ബോക്സ് എടുത്തതെന്ന് ആക്രിക്കാരൻ പൊലീസിനോട് പറഞ്ഞു. ബോക്സിൽ ശരീരഭാഗങ്ങൾ ആണെന്ന് അറിയില്ലായിരുന്നു. അത് മനസിലായതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി. പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകൾ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വൻ സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.