5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പോളിങ് 80 ശതമാനം തികയ്ക്കാനായില്ല; കേരളത്തില്‍ വോട്ടെടുപ്പ് അവസാനിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് ആക്ഷേപമുയരുന്നുണ്ട്. 16 കള്ളവോട്ട് പരാതികളാണ് ഉയര്‍ന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ മാത്രം 7 കള്ളവോട്ട് പരാതികളാണ് വന്നത്. ഇടുക്കിയില്‍ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ടുപേരെ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.

പോളിങ് 80 ശതമാനം തികയ്ക്കാനായില്ല; കേരളത്തില്‍ വോട്ടെടുപ്പ് അവസാനിച്ചു
ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് (image credits: social media)
shiji-mk
Shiji M K | Updated On: 27 Apr 2024 10:03 AM

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിങ് രേഖപ്പെടുത്തി കേരളം. രണ്ടാംഘട്ട പോളിങ് നടന്ന കേരളത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയം കഴിഞ്ഞിട്ടും നീണ്ട ക്യൂവായിരുന്നു. 6 മണി കഴിഞ്ഞിട്ടും ക്യൂവില്‍ നിന്നവര്‍ക്ക് പോളിങ് ഉദ്യോഗസ്ഥന്മാര്‍ ടോക്കണ്‍ നല്‍കുകയായിരുന്നു. ടോക്കണ്‍ ലഭിച്ചവര്‍ക്ക് എത്ര വൈകിയാണെങ്കിലും വോട്ട് രേഖപ്പെടുത്താമായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

സംസ്ഥാനം- 77

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-67.92
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37
7. കോട്ടയം-65.59
8. ഇടുക്കി-66.39
9. എറണാകുളം-68.10
10. ചാലക്കുടി-71.68
11. തൃശൂര്‍-72.11
12. പാലക്കാട്-72.68
13. ആലത്തൂര്‍-72.66
14. പൊന്നാനി-67.93
15. മലപ്പുറം-71.68
16. കോഴിക്കോട്-73.34
17. വയനാട്-72.85
18. വടകര-73.36
19. കണ്ണൂര്‍-75.74
20. കാസര്‍ഗോഡ്-74.28

സമയം അവസാനിച്ചപ്പോഴും പോളിങ് മന്ദഗതിയിലായിരുന്നു നീങ്ങികൊണ്ടിരുന്നത്. കോഴിക്കോടും വടകരയിലുമെല്ലാമാണ് വോട്ടിങ് ഇവയുന്നതായി ആക്ഷേപമുയര്‍ന്നത്.

സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം ആളുകളും രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. പിണറായി വിജയന്‍, വിഡി സതീശന്‍, ഇപി ജയരാജന്‍, ജെ ചിഞ്ചുറാണി, വി അബ്ദുറഹിമാന്‍, എംബി രാജേഷ്, കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, പി പ്രസാദ് തുടങ്ങിയവരും സിനിമ മേഖലയിലെ പ്രമുഖരും വോട്ടിങ് ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി.

പത്തനംതിട്ടയില്‍ നിന്ന് രാവിലെ മുതല്‍ തന്നെ കള്ളവോട്ട് പരാതി ഉയര്‍ന്നിരുന്നു. ആനപ്പാറയില്‍ ഹസന്‍ബീവി വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ ആ വോട്ട് ചെയ്തുവെന്ന് കണ്ടെത്തി. അടൂര്‍ മണക്കാലയില്‍ ലാലി യോഹന്നാന്റെ വോട്ട് മറ്റാരോ ചെയ്തു. തിരുവല്ല, ഓമല്ലൂര്‍, അടൂര്‍, വെട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും കള്ളവോട്ട് പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇടുക്കിയില്‍ ഖജനാപ്പറയില്‍ മുരുകന്‍ മൂക്കന്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആ വോട്ട് മറ്റൊരാള്‍ ചെയ്തതായി കണ്ടെത്തി. കരിമണ്ണൂരില്‍ നിന്നും രണ്ട് കള്ളവോട്ട് പരാതികള്‍ ഉയര്‍ന്നു. ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മറ്റൊരാള്‍ ചെയ്തത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ തടഞ്ഞു.

തിരുവനന്തപുരത്ത് രണ്ട് കള്ളവോട്ട് പരാതികളാണ് ഉയര്‍ന്നത്. രാജേഷ്, തങ്കപ്പന്‍ എന്നിവരുടെ വോട്ടുകളാണ് മറ്റാരോ ചെയ്തത്. മണക്കാട് സ്‌കൂളിലെ പി രാജേഷിന്റെ വോട്ടും മറ്റാരോ ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ലളിതയുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണയിലും കള്ളവോട്ട് പരാതി ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ഒല്ലൂരിലും കള്ളവോട്ട് നടന്നിട്ടുണ്ട്.

രാവിലെ ആറുമണിയോടെയാണ് മോക്ക് പോള്‍ ആരംഭിച്ചത്. ഏഴുമണിയോടെ വോട്ടെടുപ്പും ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ആകെയുള്ളത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഉള്‍പ്പെടെ ക്രമീകരിച്ചിരുന്നു. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്താകെ സുരക്ഷായ്ക്കായി നിയോഗിച്ചിരുന്നത്.

രാവിലെ ആറുമണിയോടെയാണ് മോക്ക് പോള്‍ ആരംഭിച്ചത്. ഏഴുമണിയോടെ വോട്ടെടുപ്പും ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ആകെയുള്ളത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഉള്‍പ്പെടെ ക്രമീകരിച്ചിരുന്നു. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്താകെ സുരക്ഷായ്ക്കായി നിയോഗിച്ചിരുന്നത്.

കൂടാതെ 62 കമ്പനി കേന്ദ്രസേനയും സുരക്ഷയ്ക്കായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്തും കുറവ് ഇടുക്കിയിലുമാണ്. 25,231 ബൂത്തുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് 5 ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായിരുന്നു നിരോധനാജ്ഞ.

30,238 വോട്ടിങ് യന്ത്രങ്ങള്‍, 30,238 ബാലറ്റ് യൂണിറ്റുകള്‍, 30,238 കണ്‍ട്രോള്‍ യൂണിറ്റ്, 32,698 വിവി പാറ്റുകള്‍ എന്നിങ്ങനെയായിരുന്നു വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്.

രാജ്യത്തെ 88 ലോക്‌സഭ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. കേരളം-20, കര്‍ണാടക-14, രാജസ്ഥാന്‍- 13, മഹാരാഷ്ട്ര-8, ഉത്തര്‍പ്രദേശ്-8, മധ്യപ്രദേശ്-7, അസം-5, ഛത്തീസ്ഗഡ്-3, പശ്ചിമ ബംഗാള്‍-3, മണിപ്പൂര്‍, ത്രിപുര, ജമ്മു ആന്റ് കശ്മീര്‍ ഓരോ സീറ്റ് വീതം എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 19ന് നടന്നിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളാണ് അന്ന് വിധിയെഴുതിയത്. 65.5 ശതമാനമായിരുന്നു പോളിങ്. മെയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും.