Kerala SSLC Result 2024 : എസ്എസ്എല്‍സി പരീക്ഷയിൽ 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്

കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. ഇത്തവണ അതിൽ ചെറിയ കുറവാണ് ഉള്ളത്. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ് ഉള്ളത്.

Kerala SSLC Result 2024 : എസ്എസ്എല്‍സി പരീക്ഷയിൽ 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്
Updated On: 

08 May 2024 15:37 PM

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്. മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും ഇതിനൊപ്പം പ്രഖ്യാപിച്ചു.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയതാണ് റിസൾട്ടിൽ പറയുന്നത്. ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം 99.69 ആണ് .

കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. ഇത്തവണ അതിൽ ചെറിയ കുറവാണ് ഉള്ളത്. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ് ഉള്ളത്. 99.92 % പേരാണ് കോട്ടയത്തു നിന്ന് വിജയിച്ചത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്.

ഫലം വേ​ഗത്തിലറിയാൻ മൊബൈൽ ആപ്പ്

പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെയാണ് എസ്.എസ്.എൽ.സി ഫലം വേഗത്തിലറിയാൻ കഴിയുന്നത്. ഫലമറിയാൻ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ മതി.

വിശദമായ ഫലം ഉടൻ ലഭിക്കും. കൂടുതൽ ആളുകൾ കയറിയാലും വിഷയമല്ല. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന സംവിധാനമാണ് ഇതിൽ ഉള്ളത്. ഓട്ടോ സ്‌കെയിലിങ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷകത.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പാണിത്. പി.ആർ.ഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

ഉച്ചകഴിഞ്ഞ് 3:00 മണിക്കാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത് ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സ്‌കോര്‍കാര്‍ഡും ഇന്റര്‍നെറ്റ് മാര്‍ക് ഷീറ്റും പേര് തിരിച്ചുള്ള തിരയലും, റോള്‍ നമ്പര്‍ തിരിച്ചുള്ള തിരയലും ഇവിടെ നടത്താം.

നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിനോടൊപ്പം തന്നെ ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കുന്നതാണ്. പരീക്ഷാ ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്ലാണ് പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകുക എന്നാണ് അധികൃതർ അറിയിച്ചത്.

ഹയര്‍സെക്കന്‍ഡറി, വി എച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാളാണ് പ്രഖ്യാപിക്കുക.വെബ്സൈറ്റ്വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചും അനുബന്ധ ഫല വെബ്സൈറ്റ് സന്ദര്‍ശിച്ചും ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഔദ്യോഗിക വെബ്‌സൈറ്റുകൾ- parikshabhavan.kerala.gov.in, www.keralaresults.nic.in, results.kite.kerala.gov.in

Related Stories
Kerala School Holiday : വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിന്‍ ! സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി; കാരണം ഇതാണ്‌
PV Anvar : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ‘ദീദി’യോട് പറഞ്ഞു; രാജിയ്ക്കുള്ള കാരണമറിയിച്ച് പിവി അൻവർ
PV Anwar: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു
Honey Trap: എറണാകുളത്ത് വീണ്ടും ഹണി ട്രാപ്പ്: യുവാവിൽ നിന്ന് പണവും വാഹനങ്ങളും കവന്നു; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
PV Anvar : ആദ്യം സ്പീക്കറിനെ കാണും, പിന്നാലെ വാര്‍ത്താ സമ്മേളനം; അന്‍വറിന് അറിയിക്കാനുള്ള ‘പ്രധാനപ്പെട്ട വിഷയം’ രാജി പ്രഖ്യാപനമോ?
Kerala Weather Updates: സംസ്ഥാനത്ത് ചൂട് കൂടുന്നു; താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ