5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala MLAs face criminal cases: ആ ‘നേട്ടം’ നമ്മുടെ എംഎല്‍എമാര്‍ക്ക് ! കേരളത്തിലെ നിയമസഭാംഗങ്ങളില്‍ 69 ശതമാനവും ക്രിമിനല്‍ കേസ് നേരിടുന്നവര്‍; രാജ്യത്ത് രണ്ടാമത്‌

Most of the Kerala MLAs face criminal cases: ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എംഎല്‍എമാരില്‍ ആന്ധ്രാപ്രദേശാണ് ഒന്നാമത്. ആന്ധ്രാപ്രദേശിലെ 79 എംഎല്‍എമാരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. കേരളവും, തെലങ്കാനയുമാണ് രണ്ടാമത്. 69 ശതമാനം എംഎല്‍എമാര്‍ കേരളത്തിലും തെലങ്കാനയിലും ക്രിമിനല്‍ കേസ് നേരിടുന്നു

Kerala MLAs face criminal cases: ആ ‘നേട്ടം’ നമ്മുടെ എംഎല്‍എമാര്‍ക്ക് ! കേരളത്തിലെ നിയമസഭാംഗങ്ങളില്‍ 69 ശതമാനവും ക്രിമിനല്‍ കേസ് നേരിടുന്നവര്‍; രാജ്യത്ത് രണ്ടാമത്‌
നിയമസഭ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 18 Mar 2025 11:41 AM

രാജ്യത്തെ എംഎല്‍എമാരില്‍ 45 ശതമാനവും ക്രിമിനല്‍ കേസ് നേരിടുന്നവരെന്ന് റിപ്പോര്‍ട്ട്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ നിയമസഭകളിൽ നിന്നുള്ള 4,131 എംഎല്‍എമാരില്‍ 4,092 പേരുടെ സത്യവാങ്മൂലങ്ങൾ വിശകലനം ചെയ്താണ് ഇക്കാര്യം കണ്ടെത്തിയത്. 1,861 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇതില്‍ 29 ശതമാനം പേരും (1,205 പേർ) കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എംഎല്‍എമാരില്‍ ആന്ധ്രാപ്രദേശാണ് ഒന്നാമത്. ആന്ധ്രാപ്രദേശിലെ 79 എംഎല്‍എമാരും (174ല്‍ 138 പേരും) ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. കേരളവും, തെലങ്കാനയുമാണ് രണ്ടാമത്. 69 ശതമാനം എംഎല്‍എമാരാണ് കേരളത്തിലും തെലങ്കാനയിലും ക്രിമിനല്‍ കേസ് നേരിടുന്നത്. ബിഹാര്‍-66%, മഹാരാഷ്ട്ര-65%, തമിഴ്‌നാട്-59% എന്നിവയാണ് മുന്‍നിരയിലെ മറ്റ് സംസ്ഥാനങ്ങള്‍.

ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്ന എംഎൽഎമാരുടെ പട്ടികയിലും ആന്ധ്രാപ്രദേശ് തന്നെയാണ് മുന്നില്‍. ആന്ധ്രയിലെ 56 ശതമാനം എംഎല്‍എമാര്‍ക്കെതിരെയും ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തെലങ്കാന രണ്ടാമതും (50 ശതമാനം), ബിഹാര്‍ മൂന്നാമതുമാണ് (49%).

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി)യിലാണ് ക്രിമിനൽ കേസുകൾ നേരിടുന്ന എംഎല്‍എമാരില്‍ കൂടുതല്‍ പേരുമുള്ളത്. ടിഡിപിയിലെ 86 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളാണ്. ഇതില്‍ തന്നെ 61 ശതമാനം പേരും ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്നു.

Read Also : Kollam Febin Murder: തേജസെത്തിയത് രണ്ട് കുപ്പി പെട്രോളുമായി; ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ

ബിജെപി എംഎൽഎമാരിൽ ഏകദേശം 39% (1,653 ൽ 638 പേർ) പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്. 26% പേർ ഗുരുതരമായ കേസുകള്‍ നേരിടുന്നു. 646 കോൺഗ്രസ് എംഎൽഎമാരിൽ 339 പേർക്കെതിരെ (52%) ക്രിമിനൽ കേസുകളുണ്ട്. 194 പേര്‍ ഗുരുതരമായ കേസുകളാണ് അഭിമുഖീകരിക്കുന്നത്.

ഡിഎംകെയിൽ 74 ശതമാനം നിയമസഭാംഗങ്ങള്‍ അതായത് 98 പേര്‍ ക്രിമിനൽ കേസുകളുള്ളവരാണ്. 42 പേർ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരാണ്. തൃണമൂൽ കോൺഗ്രസ് എംഎൽഎമാരിൽ ഏകദേശം 41% പേർ ക്രിമിനൽ കേസുകൾ നേരിടുന്നു. ഇതില്‍ 34 ശതമാനം പേര്‍ക്കെതിരെയാണ് ഗുരുതരമായ കുറ്റങ്ങളുള്ളത്.

54 എംഎൽഎമാർ കൊലപാതകക്കുറ്റം നേരിടുന്നുണ്ടെന്നും 226 പേർക്കെതിരെ കൊലപാതകശ്രമക്കേസുകൾ ഉണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 127 എംഎൽഎമാർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നവരാണ്. ഇതില്‍ 13 പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റമാണുള്ളത്.