lotteries loot: ‘എന്തിനാണ് ഇവരോട് ഈ ക്രൂരത’; കുന്നംകുളത്ത് വയോധികയുടെ ലോട്ടറികൾ കവർന്നു; പകരം നൽകിയത് പഴയ ലോട്ടറികൾ

ലോട്ടറി വിൽപ്പന നടത്തുന്നതിന്റെ സമീപത്തെ സുഭിക്ഷ കാന്റീനിൽ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വിൽപ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ഇരിക്കുന്ന സമയത്താണ് അജ്ഞാതൻ ബൈക്കിൽ എത്തിയത്.

lotteries loot: എന്തിനാണ് ഇവരോട് ഈ ക്രൂരത; കുന്നംകുളത്ത് വയോധികയുടെ ലോട്ടറികൾ കവർന്നു; പകരം നൽകിയത് പഴയ ലോട്ടറികൾ

lottery agent santhakumari (screengrab)

Published: 

24 Aug 2024 17:25 PM

തൃശൂർ: ലോട്ടറി വിൽപ്പനക്കാരിയായ വയോധികയോട് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. തൃശൂര്‍ കുന്നംകുളം നഗരസഭയ്ക്ക് സമീപം ലോട്ടറി വില്പന നടത്തുന്ന വയോധികയുടെ ലോട്ടറി ടിക്കറ്റുകൾ കവർന്നു. കാണിപ്പയ്യൂർ സ്വദേശിനി 60 വയസ്സുള്ള ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് സാമൂഹ്യ വിരുദ്ധർ കവർന്നത്. ഇന്ന് രാവിലെ 9:30 യോടെയായിരുന്നു സംഭവം.

ലോട്ടറി വിൽപ്പന നടത്തുന്നതിന്റെ സമീപത്തെ സുഭിക്ഷ കാന്റീനിൽ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വിൽപ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ഇരിക്കുന്ന സമയത്താണ് അജ്ഞാതൻ ബൈക്കിൽ എത്തിയത്. തുടർന്ന് ശാന്തകുമാരിയുടെ കയ്യിലുണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകൾ നൽകുകയായിരുന്നു. ശാന്തകുമാരി നൽകിയ ലോട്ടറി ടിക്കറ്റുകൾ എടുക്കുകയും പഴയ ടിക്കറ്റുകൾ പകരം വയ്ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ശാന്തകുമാരിയുടെ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ തുടർകഥയാവുകയാണ്. രണ്ട് മാസം മുൻപ് ഈരാറ്റുപേട്ടയിലെ ലോട്ടറിക്കടയിലും ഇത്തരത്തിലുള്ള മോഷണം നടന്നിരുന്നു. 8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ അന്ന് നഷ്ടമായി. ഹാദേവ ലോട്ടറിക്കടയിലാണ് കവര്‍ച്ച നടന്നത്.കടയുടെ പിന്‍ഭാഗം തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യമറിഞ്ഞത്.

Related Stories
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
Father Kills Son: മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം ; മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ