5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

POCSO Act Case: 10-ാം ക്ലാസുകാരിക്ക് വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ​ഗർഭിണി; 55കാരൻ അറസ്റ്റിൽ

Man Arrested In in Pocso Case: പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ​ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് കേസ് നൽകിയത്.

POCSO Act Case: 10-ാം ക്ലാസുകാരിക്ക് വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ​ഗർഭിണി; 55കാരൻ അറസ്റ്റിൽ
Posco Case
sarika-kp
Sarika KP | Published: 04 Apr 2025 06:19 AM

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. എറണാകുളം വാഴക്കുളം ചെമ്പറകി സ്വദേശി രാജൻ എന്ന 55 കാരനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ​ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് കേസ് നൽകിയത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്.

Also Read:എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ

പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ട് കാരണം നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.