Father Kills Son: മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം ; മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍
Father Killed 54 Year Old Son In Ramakkalmedu : അമിതമായി മദ്യപിച്ച് വീട്ടിൽ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ സമയത്ത് രവീന്ദ്രൻ മകനെ വടി കൊണ്ടടിച്ചു. അക്രമണത്തിൽ ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു.
ഇടുക്കി: വാക്കുതര്‍ക്കത്തിനൊടുവിൽ സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് രവീന്ദ്രന്‍ നായറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമിതമായി മദ്യപിച്ച് വീട്ടിൽ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ സമയത്ത് രവീന്ദ്രൻ മകനെ വടി കൊണ്ടടിച്ചു. അക്രമണത്തിൽ ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു.
തുടർന്ന് രവീന്ദ്രന്‍ നാട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സമീപത്തെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തലയിലുണ്ടായ മുറിവിനെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണം സംഭവിക്കാൻ കാരണമായത് എന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ഥിരം മദ്യപാനിയാണ് ഗംഗാധരൻ എന്ന് പോലീസ് പറയുന്നു. ഇയാൾ വീട്ടില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്. രണ്ട് മാസം മുന്‍പ് മദ്യപാനം നിര്‍ത്തിയ ശേഷം വീട്ടില്‍ സ്ഥിര താമസമാക്കി. എന്നാൽ വീണ്ടും മദ്യപിക്കാൻ തുടങ്ങിയതോടെ ഇയാള്‍ വീട്ടില്‍ ബഹളം വെയ്ക്കുകയായിരുന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. പ്രതിയെ കമ്പം മെട്ട് പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
Also Read: പീച്ചി ഡാം റിസര്‍വോയര്‍ അപകടം; ഒരാള്‍ കൂടി മരിച്ചു
അതേസമയം മലപ്പുറം കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കി. നിറത്തിന്റെ പേരിലുള്ള അവഹേളനത്തെ തുടര്‍ന്നാണ് നവവധു ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ മാനസികമായി പീഡപ്പിച്ചെന്നും നിറത്തിന്റെ പേരില്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായും കുടുംബം പറയുന്നു.