Gunda arrest in state: ഓപ്പറേഷൻ ആ​ഗും ഡി-ഹണ്ടും സംയോജിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5000 ​ഗുണ്ടകൾ

gangsters were arrested: മൂന്നു ദിവസമായി തുടരുന്ന പരിശോധന ഈ മാസം 25 വരെ തുടരുമെന്നാണ് അറിയിപ്പ്. ഓരോ ജില്ലയിലെയും നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തിയതായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ് അറിയിച്ചു.

Gunda arrest in state: ഓപ്പറേഷൻ ആ​ഗും  ഡി-ഹണ്ടും സംയോജിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5000 ​ഗുണ്ടകൾ

പ്രതീകാത്മക ചിത്രം

Updated On: 

19 May 2024 10:45 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ​ഗുണ്ടാ ആക്രമണങ്ങളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്നു ദിവസമായി ​ഗുണ്ടാ വേട്ട തുടരുന്നു. ഗുണ്ടകൾക്കെതിരേയുള്ള ഓപ്പറേഷൻ ആഗും ലഹരിമാഫിയകൾക്കെതിരേയുള്ള നടപടിയായ ഡി-ഹണ്ടും സംയോജിപ്പിച്ചാണ് കേരളത്തിൽ പരിശോധന ശക്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഇതുവരെയുള്ള പരിശോധനയിൽ 5,000 പേർ അറസ്റ്റിലായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾ മുറുകുന്നതിനിടെയാണ് ഈ നടപടി. മൂന്നു ദിവസമായി തുടരുന്ന പരിശോധന ഈ മാസം 25 വരെ തുടരുമെന്നാണ് അറിയിപ്പ്. ഓരോ ജില്ലയിലെയും നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തിയതായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ് അറിയിച്ചു.

അറസ്റ്റിലായവരിൽ ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരും ഉണ്ട്. ഇവർക്കു പുറമേ വാറന്റ് പ്രതികളും അറസ്റ്റിലായിട്ടുണ്ട് എന്നാണ് വിവരം. കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളവരും ഉണ്ടെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ വിവരം പോലീസ് പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കാനാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത് എന്നാണ് വിവരം.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരത്തിലെ ഗുണ്ടാ അക്രമങ്ങൾ പെരുകുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഈ വിഷയത്തിൽ ജാഗ്രത പാലിക്കാനും പോലീസ് മേധാവി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോ​ഗത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നതും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് തടയുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ സൈബർ വിഭാഗം മേധാവി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് ജില്ലാ പോലീസ് മേധാവിമാരുമായി ചർച്ചനടത്തിയിട്ടുണ്ട്. സൈബർകേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ നടപടി വേഗത്തിലാക്കാനും ബോധവത്കരണം കൂടുതൽ ഊർജിതമാക്കാനും അദ്ദേഹം നിർദേശം നൽകി.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ