Punnapra Murder: അമ്മയുമായി ബന്ധമെന്ന് സംശയം; പുന്നപ്രയില്‍ അന്‍പതുകാരനെ യുവാവ് കൊലപ്പെടുത്തി
Punnapra Murder Case Updates: സംഭവത്തില്‍ അയല്‍വാസിയാ കൈതവളപ്പില്‍ കിരണ്‍ (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കിരണ്‍ ദിനേശിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ദിനേശനെ കിരണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

പ്രതി കിരണ്‍, കൊല്ലപ്പെട്ട ദിനേശന്‍
ആലപ്പുഴ: പുന്നപ്രയില്‍ അന്‍പതുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്നാണ് സംശയം. പുന്നപ്ര വാടക്കല്‍ കല്ലുപുരക്കല്‍ ദിനേശിനെ (50) യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലായിരുന്നു ദിനേശിന്റെ മൃതദേഹം.
സംഭവത്തില്‍ അയല്‍വാസിയാ കൈതവളപ്പില്‍ കിരണ്‍ (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കിരണ്‍ ദിനേശിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ദിനേശനെ കിരണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
അമ്മയുമായി കൊല്ലപ്പെട്ട ദിനേശന് ബന്ധമുണ്ടെന്ന് കിരണിന് സംശയമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ വീട്ടിലേക്കെത്തിയ ദിനേശനെ കൊലപ്പെടുത്തുന്നതിനായി കിരണ്‍ വീടിനോട് ചേര്‍ന്ന് ഇലക്ട്രിക് കമ്പി ഇട്ടിരുന്നു. ഈ കമ്പിയില്‍ തട്ടി ഷോക്കേറ്റ് ദിനേശന്‍ നിലത്തുവീണു. തുടര്‍ന്ന് ഇയാളുടെ മരണം ഉറപ്പിക്കുന്നതിനായി കിരണ്‍ മറ്റൊരു കമ്പി ഉപയോഗിച്ച് വീണ്ടും ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
തെളിവെടുപ്പിന് എത്തിച്ച പ്രതിയെ നാട്ടുകാരില്‍ ഒരാള്‍ കൈയ്യേറ്റം ചെയ്തതായും വിവരമുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കിരണിന്റെ മാതാപിതാക്കളായ കുഞ്ഞുമോന്‍, അശ്വതി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിനേശന്റേത് സ്വാഭാവിക മരണമാണെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.